സിപിഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമം;വി.കെ മധുവിനെതിരെ പാര്‍ട്ടി അന്വേഷണം

User
0 0
Read Time:1 Minute, 37 Second

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ മധുവിനെതിരേ പാര്‍ട്ടി അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ജി സ്റ്റീഫന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.

അരുവിക്കരയിലേക്ക് വികെ മധുവിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തിരുന്നത്. പിന്നീട് സംസ്ഥാന സെക്രട്ടേറിയേറ്റാണ് മണ്ഡലത്തില്‍ സ്റ്റീഫനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സ്ഥാനാര്‍ഥിത്വം നഷ്ടമായതില്‍ വികെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് സൂചന. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടി വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലിയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുവിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മോശപ്പെട്ട പ്രവണതകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണവും തേടും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്സിന്‍ വാങ്ങിവയ്ക്കരുത്, കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രം,

ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമാനു​ഗതമായി കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോടാണ് നിര്‍ദേശം. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. അതിനിടെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് വാക്സിന്‍ സംഭരിക്കുന്നതിനെക്കുറിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്സീന്‍ സംഭരിച്ച്‌ വെക്കരുതെന്നാണ് നിര്‍ദേശിച്ചത്. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീന്‍ പരമാവധി വാങ്ങാം. 50 […]

You May Like

Subscribe US Now