സി.പി.ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു, നാല് പേരും പുതുമുഖങ്ങള്‍

User
0 0
Read Time:2 Minute, 19 Second

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരെ തെരഞ്ഞെടുത്തു. നാല് പേരും പുതുമുഖങ്ങളാണ്. പി. പ്രസാദ്, കെ. രാജന്‍, ജി. ആര്‍. അനില്‍, ചിഞ്ചു റാണി എന്നിവരെയാണ് മന്ത്രിമാരായി സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തത്.

ചേര്‍ത്തലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. പ്രസാദ് സി.പി.ഐയുടെ സജീവ പ്രവര്‍ത്തകനും പരിസ്ഥിതി പ്രക്ഷോഭങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവര്‍ത്തകനുമാണ്. കെ. രാജന്‍ കഴിഞ്ഞ മന്ത്രിസഭയില്‍ കാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നുമാണ് ജി ആര്‍ അനില്‍ മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കൊല്ലം ജില്ലയിലെ ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജെ.ചിഞ്ചുറാണി മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹിളാ സംഘത്തിന്റെ നേതാവായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ചിഞ്ചുറാണി സി.പി.ഐയുടെ ദേശീയ കൗണ്‍സിസല്‍ അംഗം കൂടിയാണ്. സി.പി.ഐയുടെ ചരിത്രത്തിലെ ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി എന്ന പ്രത്യേകതയുമുണ്ട്.

ഇ.ചന്ദ്രശേഖരന്‍ നിയമസഭാകക്ഷി നേതാവാകും കെ.രാജനാവും ഡെപ്യൂട്ടി ലീഡര്‍. പാര്‍ട്ടി വിപ്പായി ഇ.കെ.വിജയനേയും തെരഞ്ഞെടുത്തു. അടൂര്‍ എം.എല്‍.എ ചിറ്റയം ​ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ചേ‍ര്‍ന്നാണ് നാല് മന്ത്രിമാരേയും തെരഞ്ഞെടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 6 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മണ്‍സൂണ്‍ എത്തുന്നതിന് മുന്‍പുള്ള മഴയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കേ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ […]

You May Like

Subscribe US Now