സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഫലം മുന്‍ക്ലാസുകളിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍

User
0 0
Read Time:1 Minute, 46 Second

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സാധ്യത. ഒമ്ബത്, പത്ത്, 11 ക്ലാസുകളിലെ മാര്‍ക്കിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.

പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകാനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിലയിരുത്തിയാണ് പുതിയ തീരുമാനം.

എന്നാല്‍ സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ ശേഷം ജൂണ്‍ ഒന്നോടു കൂടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാനാണ് കേന്ദ്ര നിര്‍ദേശം.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് രണ്ടു യോഗങ്ങള്‍ നടന്നിരുന്നു. പല സംസ്ഥാനങ്ങളും ഭിന്നാഭിപ്രായങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചത്. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറക്കാനും നിര്‍ദേശമുയര്‍ന്നിരുന്നു. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നുമുതല്‍ നിലവില്‍ വരും

ലക്ഷദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നുമുതല്‍ നിലവില്‍ വരും. നിലവില്‍ സന്ദര്‍ശക പാസില്‍ ദ്വീപിലെത്തിയവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ദ്വീപ് വിടണമെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. എഡിഎമ്മിന്റെ മുന്‍കൂര്‍ അനുമതിയാണ് ഇനി ദ്വീപ് സന്ദര്‍ശത്തിന് വേണ്ടത്. ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം അനുസരിച്ച്‌ വിവിധ രാഷ്ട്രീയ നേതാക്കള്‍ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി ചോദിച്ചിരുന്നു. നിലവില്‍ ദ്വീപിലുള്ളവര്‍ക്ക് പാസ് പുതുക്കി നല്‍കണോ എന്ന് എഡിഎമ്മിന് തീരുമാനിക്കാം. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിലാണ് […]

You May Like

Subscribe US Now