സുരേന്ദ്രന്‍ ജാനുവിനുള്ള 25 ലക്ഷം കൊണ്ടുവന്നത്​ തുണി സഞ്ചിയില്‍; മുകളില്‍ പൂജിച്ച പഴങ്ങള്‍ -പ്രസീത

User
0 0
Read Time:2 Minute, 15 Second

കണ്ണൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ഥികാന്‍ സി.കെ ജാനുവിന്​ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രന്‍ പണം നല്‍കിയതിന്​ കൂടുതല്‍ തെളിവുകള്‍ പുറത്ത്​. സംഭവത്തില്‍ ആര്‍.എസ്​.എസിനുള്ള പങ്കിനെക്കുറിച്ച്‌​ സുരേന്ദ്രന്‍ പറയുന്ന ഫോണ്‍ സംഭാഷണം ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ്​ പ്രസീത അഴീക്കോട്​ പുറത്തുവിട്ടു​.

ആര്‍.എസ്​.എസ്​ ഓര്‍ഗനൈസിങ്​ സെക്രട്ടറി എം.ഗണേഷാണ്​ പണം ഏര്‍​പ്പാടാക്കുന്നതെന്ന്​ ഓഡിയോയില്‍ പറയുന്നുണ്ട്​. ആദ്യം കൈമാറിയ 10 ലക്ഷത്തിന്​ പുറ​മെയാണ്​ 25ലക്ഷം കൂടി ജാനുവിന്​ നല്‍കിയതെന്ന്​ പ്രസീത പറഞ്ഞു.

”മാര്‍ച്ച്‌​ 26ന്​ ഞങ്ങള്‍ താമസിച്ചിരുന്ന ബത്തേരി മണിമല ഹോം സ്​റ്റേയിലെ മുറിയില്‍ വെച്ചാണ്​ ബി.ജെ.പി വയനാട്​ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്​ മലവയല്‍ ജാനുവിന്​ പണം കൈമാറിയത്​. പ്രശാന്ത് രാവിലെ എട്ടരയോടെ​ കോട്ടന്‍റെ സഞ്ചിയിലാണ്​ പണം കൊണ്ടുവന്നത്​. സഞ്ചിയുടെ മുകളില്‍ ചെറുപഴമായിരുന്നു. പൂജ കഴിഞ്ഞ കഴിച്ച സാധനങ്ങളാണെന്നാണ്​ ചോദിച്ചപ്പോള്‍ പറഞ്ഞത്​. ജാനു ചേച്ചിക്ക്​​ കൊടുക്കാനാണെന്നും സൂചിപ്പിച്ചു. അതില്‍ നിന്നും ഞങ്ങള്‍ക്ക്​ തരുമോയെന്ന്​ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്കു വേണ്ടി കഴിപ്പിച്ച പൂജയാണെന്ന്​ പറഞ്ഞത്. അവരെടുത്തിട്ടു നിങ്ങള്‍ക്കു തരുമെന്നും പ്രതികരിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ജാനു വന്ന്​ സഞ്ചി വാങ്ങുകയായിരുന്നു. ആ സഞ്ചി വിനീത എന്ന പെണ്‍കുട്ടിക്കാണ്​ ജാനു കൊടുത്തത്​” -പ്രസീത മാധ്യമങ്ങളോട പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍വകക്ഷി യോഗം നാളെ; കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജമ്മു കാശ്മീരിലേ സര്‍വകക്ഷി യോഗം നാളെ. യോഗത്തില്‍ പങ്കെടുക്കാന്‍ കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗുപ്കര്‍ സഖ്യത്തിന്റെ യോഗത്തിലാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായത്. സഖ്യത്തെ പ്രതിനിധാനം ചെയ്‌ത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ അധ്യക്ഷന്‍ ഡോ. ഫാറൂഖ്‌ അബ്‌ദുള്ള, പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ്‌ യൂസഫ്‌ തരിഗാമി എന്നിവര്‍ പങ്കെടുക്കും. ശ്രീനഗറില്‍ […]

You May Like

Subscribe US Now