സെക്രട്ടറിയേറ്റ്, രാജ്ഭവന്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്സീന്‍ നല്‍കാന്‍ തീരുമാനം

User
0 0
Read Time:2 Minute, 34 Second

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെയും രാജ്ഭവനിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കാന്‍ തീരുമാനം. ഇന്നും നാളെയും പ്രത്യേക ക്യാമ്ബ് സംഘടിപ്പിച്ചാകും വാക്സീന്‍ നല്‍കുക.

തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വാക്സീനേഷന്‍ ക്യാമ്ബ്. വാക്സീന്‍ സ്വീകരിക്കുന്നവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും ആധാര്‍ കാര്‍ഡും കരുതണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവയ്പ്പെടുക്കാന്‍ എത്തുന്നവരില്‍ പലര്‍ക്കും വാക്സീന്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മറ്റൊരു ദിവസം എത്തുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍ പോയി വാക്സീന്‍ എടുക്കുകയോ ചെയ്യാന്‍ ആശുപത്രികളില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതായാണ് പരാതി.

പ്രായമായവരേയും കൊണ്ട് എത്തിയ പലരും വാക്സീനെടുക്കാനാകാതെ തിരികെ പോയി. കോവിന്‍ ആപ്പില്‍ തുടരുന്ന സാങ്കേതിക തകരാര്‍ മൂലം പലരും തിരിച്ചറിയല്‍ രേഖകളുമായി നേരിട്ട് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥരും കുത്തിവയ്‌പ്പെടുക്കാനെത്തുന്നുണ്ട്.

ഇതെല്ലാം കാരണം തിരക്ക് വളരെയേറെ കൂടി. ഈ സാഹചര്യത്തിലാണ് പലരുടേയും വാക്സീനേഷന്‍ മാറ്റി വയ്ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. പ്രശ്ന പരിഹാരത്തിനായി രജിസ്റ്റര്‍ ചെയ്ത് എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ക്യൂ സംവിധാനം ആരംഭിക്കുമെന്നും വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു വര്‍ഷത്തെ ഇടവേള ; പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക് ..

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക് .ഈ മാസം 25 മുതല്‍ മോദിയുടെ ആകാശ യാത്രകള്‍ തുടങ്ങും. കോവിഡ് സമയത്തെ പ്രധാന ഉച്ചകോടികളിലെല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. വിദേശത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെക്കുറെ പിന്‍വലിച്ചതിനുശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ജൂണ്‍ വരെയുള്ള യാത്രകളുടെ ഷെഡ്യൂള്‍ തയ്യാറായിട്ടുണ്ട്. ഈ മാസം 25-ന് അയല്‍ രാജ്യമായ ബം​ഗ്ലാദേശിലേക്കുള്ള ഔ​ദ്യോ​ഗിക സന്ദര്‍ശനത്തോടെ യാത്രകള്‍ തുടങ്ങും. […]

You May Like

Subscribe US Now