സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം കെ.കെ ശൈലജയ്ക്ക്

User
0 0
Read Time:1 Minute, 42 Second

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് 2021 ലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം . സമൂഹത്തിലെ മാതൃകാപരവും അനിതരസാധാരണവുമായ പ്രവര്‍ത്തന മികവിന് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന അന്തരാഷ്ട്ര പുരസ്‌കാരമാണ് ഇത്.

മന്ത്രിയെന്ന നിലയില്‍ പൊതുജന ആരോഗ്യമേഖലയെ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഉപയോഗിച്ച്‌ നിരവധി ജീവനുകള്‍ രക്ഷിക്കാനായത് കെ.കെ ശൈലജയുടെ മികവാണെന്ന് സിഇയു പ്രസിഡന്റ് മൈക്കിള്‍ ഇഗ്‌നാഷീഫ് പറഞ്ഞു. കൂടുതല്‍ വനിതകള്‍ക്ക് പൊതുസേവന രംഗത്തേക്ക് കടന്നു വരുന്നതിന് കെ.കെ.ശൈലജ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം(2020) നൊബേല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റിപ്രൈസ്. തത്ത്വചിന്തകന്‍ കാള്‍ പോപ്പര്‍, യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ , ലോകപ്രശസ്ത സാമ്ബത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുന്‍പ് നേടിയിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുസ്തകങ്ങളെ കൂടുതല്‍ നെഞ്ചോട് ചേര്‍ക്കാം; ഇന്ന് വായനാദിനം

വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അല്‍ഭുത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു വലിയ മനുഷ്യന്റെ പി എന്‍ പണിക്കരുടെ ഓര്‍മ്മ ദിനമാണ് ഇന്ന്. ഇദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ 19ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും […]

You May Like

Subscribe US Now