‘സോറി, കൊവിഡ് വാക്‌സിനാണെന്ന് അറിയില്ലായിരുന്നു’; മോഷണം പോയ വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച്‌ മോഷ്ടാക്കള്‍

User
0 0
Read Time:1 Minute, 39 Second

ചണ്ഡീഗഢ്: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച വാക്സിനുകള്‍ തിരികെ ഏല്‍പ്പിച്ച്‌ മോഷ്ടാക്കള്‍. കൊവിഡ് വാക്‌സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ് മോഷ്ടാക്കള്‍ ഇവ തിരിച്ചേല്‍പ്പിച്ചത്. ജിന്ദ് പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലാണ് വാക്‌സിന്‍ വെച്ച്‌ മോഷ്ടാക്കള്‍ പോയത്.

ചായക്കടയ്ക്ക് സമീപമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. ഹരിയാനയിലെ ജിന്ദിന്റെ പിപി സെന്റര്‍ ജനറല്‍ ആശുപത്രിയിലെ സ്‌റ്റോര്‍ റൂമില്‍ നിന്നാണ് വാക്‌സിനുകള്‍ മോഷമം പോയത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകളാണ് നഷ്ടമായത്. ബുധനാഴ്ച രാത്രിയാണ് മോഷ്ടാക്കള്‍ വാക്സിനുകള്‍ കടത്തിയത്.

ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ സംഘം 1710 ഡോസ് കോവിഡ് വാക്‌സിനുകള്‍ കൈക്കലാക്കുകയായിരുന്നു. മറ്റ് പല വാക്സിനുകളും ഉണ്ടായിരുന്നെങ്കിലും കൊവിഡ് വാക്സിന്‍ മാത്രമാണ് മോഷണം പോയിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളില്‍ കൊവിഡ് കേസുകള്‍

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കില്‍ ഇന്നത് 332,730 ആണ്. കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡല്‍ഹിയെ വലക്കുന്നത്. ഇന്നലെ മാത്രം […]

You May Like

Subscribe US Now