സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 23 Second

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേലാണ് നടപടി. കോഴിക്കോട് കസബ പൊലീസാണ് സരിതയെ തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ വാറന്റ് അയച്ചിട്ടും സരിത ഹാജരാകാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കോഴിക്കോടുള്ള സ്വകാര്യ വ്യവസായിയില്‍ നിന്ന് 4.27 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തു എന്നാണ് കേസ്. സോളാര്‍ കേസില്‍ ആദ്യം രജിസറ്റര്‍ ചെയ്ത കേസുകളിലൊന്നാണിത്. കേസിന്റെ വിധി പിന്നീട് പറയാന്‍ കോടതി മാറ്റി വെക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇനിമുതല്‍ വാക്‌സിന്‍‍ ലഭ്യതയ്ക്കായി മുന്‍കൂട്ടി ഓണ്‍ലൈന്‍‍ രജിസ്റ്റര്‍ ചെയ്യണം; സ്‌പോട് രജിസ്‌ട്രേഷനുണ്ടാകില്ല, നിര്‍ദ്ദേശം പുതുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ലഭ്യതയ്്ക്കായി ഇനി മുതല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കേരളത്തിലെ വാക്‌സിന്‍ വിതരണത്തില്‍ പാളീച്ച സംഭവിച്ചതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കുകയായിരുന്നു. വാക്‌സിന്‍ ലഭിക്കണമെങ്കില്‍ ആദ്യം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുമായി വേണം വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താന്‍. അതായത് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ഉണ്ടാകില്ല. വാക്‌സിനേഷന്‍ സെന്ററുകളില്‍ കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. […]

You May Like

Subscribe US Now