സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

User
0 0
Read Time:1 Minute, 41 Second

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍ അധികാരമേറ്റു. രണ്ട് വനിതകളും 15 പുതുമുഖങ്ങളുമടക്കം 33 അംഗ മന്ത്രിസഭയും സ്റ്റാലിനൊപ്പം ചുമതലയേറ്റു. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇടംനല്‍കിയിട്ടില്ല. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തി.

പത്ത് വര്‍ഷം തമിഴ്‌നാട് ഭരിച്ച എ ഡി എം കെയെ തകര്‍ത്താണ് സ്റ്റാലിന്റെ ഡി എം കെ തമിഴ്‌നാട് ഭരണം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 158 സീറ്റുകളില്‍ ഡി എം കെ സഖ്യം മുന്നേറിയപ്പോള്‍ അണ്ണാ ഡി എം കെ 76 സീറ്റിലൊതുങ്ങി. ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡി എം കെ ഭരണത്തിലെത്തിയപ്പോഴും എം എല്‍ എ ആയിത്തന്നെ തുടര്‍ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലിനെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബത്തേരിയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തിലെ സ്ഫോടനം; ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു

വയനാട് ബത്തേരിയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തിലെ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു .കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (14) ആണ് മരിച്ചത്. അപകടത്തില്‍ 80% പൊള്ളലേറ്റ ഫെബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് അന്ത്യം ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ഏപ്രില്‍ 22നാണ് സംഭവം . ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സ്ഫോടനം നടന്നത്.സ്ഫോടനത്തില്‍ പരുക്കേറ്റ അജ്മല്‍ (15), മുരളി (16) എന്നീ […]

You May Like

Subscribe US Now