സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്ക്കല്‍; മൂന്ന്‌ ദിവസത്തിനകം തീരുമാനമെന്ന് സര്‍ക്കാര്‍ കോടതിയില്‍

User
0 0
Read Time:3 Minute, 18 Second

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി ധാരണയിലെത്തിയ ആശുപത്രികളും നിരക്ക് വിവരവും ഉടന്‍ പ്രസദ്ധീകരിയ്ക്കും. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം ബെഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിയ്ക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിയ്ക്കവെയാണ് സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. നിലവില്‍ ഏതെല്ലാം ആശുപത്രികളിലാണ് ബെഡുകളും ഓക്‌സിജനും ലഭ്യമാണെന്ന വിവരം സാധാരണ ജനങ്ങള്‍ അറിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്ബര്‍ ഏര്‍പ്പെടുത്തണം. ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിയ്ക്കണം. പൂട്ടിക്കിടക്കുന്ന ആശുപത്രികള്‍ ഏറ്റെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ കൊള്ള ഫീസ് സംബന്ധിച്ച വിവരങ്ങളും കോടതി വിവരിച്ചു. 2 ദിവസത്തേയ്ക്ക് ഒരു സ്വകാര്യ ആശുപത്രി പിപിഇ കിറ്റിന് 16000 രൂപയാണ് ഒരു രോഗിയില്‍ നിന്ന് ഈടാക്കിയത്. ഓക്‌സിജന് 45000 രൂപയും 2 ദിവസം കൊണ്ട് വാങ്ങി. ഇത് അനുവദിയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പല ആശുപത്രികളും കോവിഡ് ചികിത്സയക്ക് അമിത നിരക്ക് ഈടാക്കുന്നുണ്ടെന്ന് എം ഇ എസ് ആശുപത്രി മാനേജ്‌മെന്റ് കോടതിയില്‍ പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാണെന്ന കാര്യവും എം ഇ എസ് മാനേജ്‌മെന്റ് അറിയിച്ചു. ഹര്‍ജി പരിഗണിയ്ക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്ക് മാറ്റി.

അതേസമയം കുതിച്ചുയര്‍ന്ന് രാജ്യത്തെ കോവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് കേ​സ്; സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​റ​സ്റ്റി​ല്‍. സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സാ​ണ് ശ്രീ​കു​മാ​ര്‍ മേ​നോ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​വ​ല്‍​സം ഗ്രൂ​പ്പി​ല്‍ നി​ന്നും എട്ട് കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രെ പ​രാ​തി പോ​ലീ​സി​ന് ല​ഭി​ച്ച​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ​ടെ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ട​തി ഇ​ത് ത​ള്ളി​യ​തോ​ടെ​യാ​ണ് ശ്രീ​കു​മാ​ര്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം […]

You May Like

Subscribe US Now