സ്വര്‍ണക്കള്ളക്കടത്ത്: സജേഷിനെ നാളെ കസ്​റ്റംസ് ചോദ്യം ചെയ്യും

User
0 0
Read Time:2 Minute, 33 Second

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ ചെമ്ബിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിന് ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ കസ്​റ്റംസ്​ നോട്ടീസ്​. ബുധനാഴ്​ച രാവിലെ 11ന് കസ്​റ്റംസി​െന്‍റ കൊച്ചി യൂനിറ്റില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

അറസ്​റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ കോയ്യോട് സ്വദേശിയായ സജേഷിനെ കസ്​റ്റംസ്​ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്​. സജേഷിനോട്​ കണ്ണൂര്‍ ജില്ല വിട്ടുപുറത്തുപോകരുതെന്ന്​ കഴിഞ്ഞ ദിവസം കസ്​റ്റംസ്​ അറിയിച്ചിരുന്നു​. ഇതിന്​ പിന്നാലെയാണ്​ ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​.

സ്വര്‍ണ്ണകടത്തിനായി കരിപ്പൂര്‍ വിമാനത്തവളത്തില്‍ അര്‍ജുന്‍ എത്തിയത്​ സജേഷി​െന്‍റ ഉടമസ്​ഥതയിലുള്ള കാറിലാണെന്ന്​ കസ്​റ്റംസ്​ അ​ന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്​ സി.പി.എം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു ഇയാളെ​ ഒരു വര്‍ഷത്തേക്കാണ്​ പാര്‍ട്ടിയില്‍ നിന്ന്​ പുറത്താക്കിയത്​. സി.പി.എമ്മി​െന്‍റ നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകനാണ്​ സജേഷ്​.

അര്‍ജുന്‍ മുമ്ബ്​ കടത്തിയ സ്വര്‍ണം ഇയാള്‍ കൈകാര്യം ചെയ്​തിരുന്നോ എന്ന കാര്യത്തിലാണ്​ കസ്​റ്റംസ്​ അന്വേഷണം നടത്തുന്നത്​. കടത്തി കൊണ്ടുവരുണ്ണ സ്വര്‍ണ്ണം പാര്‍ട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാരുടെ സ്വാധീനം ഉപയോഗിച്ച്‌​ ക്രയവിക്രിയം നടത്തിയോ എന്നും കസ്​റ്റംസി​െന്‍റ അന്വേഷണ പരിധിയിലുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ പാര്‍ട്ടിയുടെ കീഴിലുള്ള വിവിധ സഹകരണ ബാങ്കുകളിലെ സ്വര്‍ണ പരിശോധകരും അന്വേഷണ സംഘത്തി​െന്‍റ നിരീക്ഷണത്തിലാണ്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ മന്ത്രിസഭാ യോ​ഗത്തില്‍ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച്‌ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും. ടിപിആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണായിരിക്കും. ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. പൂജ്യം മുതല്‍ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതല്‍ 12 ശതമാനം […]

You May Like

Subscribe US Now