‘സ്വര്‍ണ്ണക്കടത്തുകാരിയല്ല’; സ്വര്‍ണ്ണം കടത്തിയിട്ടില്ലെന്ന് മാന്നാര്‍ സ്വദേശിനി ബിന്ദു

User
0 0
Read Time:2 Minute, 42 Second

സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും സ്വര്‍ണ്ണം കടത്തിയിട്ടില്ലെന്നും മാന്നാര്‍ സ്വദേശിനി ബിന്ദു.

19ന് ദുബൈയില്‍ നിന്ന് മടങ്ങിയപ്പോള്‍ ഹനീഫ പൊതി ഏല്‍പ്പിച്ചുവെന്നും പരിശോധനക്ക് ശേഷമാണ് സ്വര്‍ണ്ണമാണെന്ന് പറഞ്ഞത് എന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. ഭയംമൂലം സ്വര്‍ണം മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചുവെന്നും ബിന്ദു വ്യക്തമാക്കി.

മുമ്ബും പൊതികള്‍ ഏല്പിച്ചിരുന്നുവെന്നും ഇത് നാട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ശിഹാബ്, ഹാരിസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഹനീഫയുടെ ആളുകളെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരില്‍ വഴിയിലുപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ച്‌ വടക്കഞ്ചേരി സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. തട്ടികൊണ്ട് പോയതിന് പിന്നില്‍ സ്വര്‍ണ്ണകള്ളക്കടത്തുകാരാണ് വ്യക്തമായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിരവധി തവണ പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ സ്വര്‍ണ്ണം കടത്തിയതായ് തെളിഞ്ഞു. ഏറ്റവും ഒടുവില്‍ ഒന്നര കിലോ സ്വര്‍ണ്ണം നാട്ടിലെത്തിച്ചു. ഇത് ഉടമകള്‍ക്ക് കൊടുക്കാതിരുന്നതാണ് തട്ടികൊണ്ട് പോകലിനു കാരണം എന്നും ഇന്നലെ ബിന്ദു വ്യക്തമാക്കിയിരുന്നു.

കൊടുവള്ളി സ്വദേശി രാജേഷ് രണ്ട് തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്വര്‍ണ്ണം ആവശ്യപെട്ടെങ്കിലും നഷ്ടപ്പെട്ടു എന്ന മറുപടിയാണ് നല്‍കിയത്. ഇതിനു ശേഷമാണ് ഇവര്‍ മാരകായുധങ്ങളുമായെത്തി ബിന്ദുവിനെ തട്ടികൊണ്ട് പോയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ സ്ഥിരപ്പെടുത്താന്‍ നീക്കം; ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിജ്ഞാപനം വിവാദത്തില്‍

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ സ്ഥിരപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നീക്കമെന്ന് ആരോപണം. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച്‌ ഓഫീസര്‍ തസ്തികയില്‍ ഉള്‍പ്പെടെ നിലവില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചു. ഡയറക്ടര്‍, പ്രൊജക്‌ട് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച്‌ ഓഫീസര്‍ തസ്തികകളില്‍ ഫെബ്രുവരി 11 നാണ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. തസ്തികകള്‍ സ്ഥിരപ്പെടുത്തി നേരിട്ടുള്ള നിയമനത്തിന് സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചാണ് വിജ്ഞാപനം. എന്നാല്‍ ഇത് […]

You May Like

Subscribe US Now