സ്‌കറിയാ തോമസിന്റെ വേര്‍പാട്‌ വലിയ നഷ്ടം: എ.വിജയരാഘവന്‍

User
0 0
Read Time:1 Minute, 17 Second

കേരള കോണ്‍ഗ്രസ്‌ നേതാവ്‌ സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. 1977ലും 80ലും ലോക്‌സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച അദ്ദേഹം എന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി നിലയുറപ്പിച്ചു.

അവിഭക്ത കേരള കോണ്‍ഗ്രസില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ഇടതുപക്ഷ മതേതര രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതോടെയാണ്‌ എല്‍.ഡി.എഫിലെത്തിയത്‌.

2016-ല്‍ കടുത്തുരുത്തിയില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍, കര്‍ഷക പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിച്ച പൊതുപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്‌. എല്‍.ഡി.എഫ്‌ തുടര്‍ ഭരണത്തിന്‌ ശക്തമായ മുന്നേറ്റം കാഴ്‌ചവയ്‌ക്കുന്ന സന്ദര്‍ഭത്തിലാണ്‌ അദ്ദേഹത്തിന്റെ വേര്‍പാടെന്ന്‌ എ വിജയരാഘവന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ ബി.ജെ.പി അഞ്ചു സീറ്റുകള്‍ വരെ നേടുമെന്ന് പി.സി ജോര്‍ജ്​

കോട്ടയം: കേരളത്തില്‍ ബി.ജെ.പി അഞ്ചു സീറ്റുകള്‍ വരെ നേടുമെന്നും പി.സി ജോര്‍ജ്​ എം.എല്‍.എ. കേരളത്തില്‍ തൂക്കുമന്ത്രിസഭ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ​ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രസ്​താവന നടത്തിയത്​ അപ്പോഴത്തെ അരിശത്തില്‍. ഇനിയും ഉമ്മന്‍ചാണ്ടിയെ അപമാനിക്കാനില്ല. രമേശ്​ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ്​ തന്നെ ​വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിന്‍റെ ശക്​തി മന്ത്രിസഭ രൂപീകരിക്കു​േമ്ബാള്‍ ബോധ്യപ്പെടുത്തും, പി.സി ജോര്‍ജ് പറഞ്ഞു. നേരത്തെ, ​യു.ഡി.എഫിലേക്ക്​ പോകാന്‍ പി.സി.ജോര്‍ജ്​ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എല്‍.ഡി.എഫും ജോര്‍ജിനെ തഴഞ്ഞിരുന്നു.

You May Like

Subscribe US Now