സ്‌കൂള്‍ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ കേരളം ഒന്നാമത്: പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമെന്ന് മന്ത്രി ശിവന്‍കുട്ടി

User
0 0
Read Time:1 Minute, 42 Second

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംശ്രേണിയില്‍ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകരമാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരളം വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കേരളത്തിന് തുണയായത് എന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയിലെ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാം ശ്രേണിയില്‍ എത്തിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തേതിനേക്കാള്‍ പോയിന്റ് കൂട്ടി ഒരുപടി മുന്നില്‍ കയറാന്‍ ആയി എന്നതും വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കും

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയേക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആയിരിക്കും ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയേക്കുക. ഇത് സംബന്ധിച്ച്‌ തീരുമാനം ഉടനെ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്പുരി അറിയിച്ചു. നേരത്തെ ആഭ്യന്തര വിമാന യാത്രയ്ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. നിലവില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിലായിരിക്കും ഇത് സംബന്ധിച്ച്‌ അന്തിമതീരുമാനം ഉണ്ടാകുക.

You May Like

Subscribe US Now