സ്‌പീക്കര്‍ എം.ബി. രാജേഷ് രാജ്‌ഭവനിലെത്തി; ഗവര്‍ണറോട് നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു

User
0 0
Read Time:1 Minute, 25 Second

തിരുവനന്തപുരം: പുതുതായി ചുമതലയേ‌റ്റ നിയമസഭാ സ്‌പീക്കര്‍ എം.ബി. രാജേഷ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. രാജ്‌ഭവനിലെത്തി അദ്ദേഹം മേയ് 28ന് സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് ഔപചാരികമായി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം സഭയില്‍ ഗവ‌ര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കി. വെള‌ളിയാഴ്‌ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

കൊവിഡ് ചുമതലകളുടെ ഏകീകരണത്തിന് മന്ത്രിമാരില്ലാത്ത വയനാട്, കാസര്‍കോട് ജില്ലകളിലേക്ക് മന്ത്രിമാരെ ചുമതലയേല്‍പ്പിച്ചു. വയനാട് ജില്ലയില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും കാസര്‍കോട് ജില്ലയില്‍ അഹമ്മദ് ദേവര്‍കോവിലിനെയുമാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.

അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ക്യാബിനറ്റ് യോഗം വിലയിരുത്തിയെങ്കിലും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുത്തില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഈ വര്‍ഷം പ്രവേശനോത്സവം വെര്‍ച്വല്‍; പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച തീരുമാനം രണ്ടു ദിവസത്തിനകം- വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജനപങ്കാളിത്തത്തോടെ പ്രവേശനോത്സവം നടത്താനാകില്ല. അതുകൊണ്ട് വെര്‍ച്വലായി നടത്തും- വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. അധ്യാപക സംഘടനകളുമായി യോഗം ചേര്‍ന്നപ്പോള്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായെന്നും പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചുള്ള തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഒന്‍പത് മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്‌സ് ചാനലിലൂടെ ഉദ്ഘാടനം ചെയ്യും. 11 […]

You May Like

Subscribe US Now