ഹരിത തൃശൂര്‍ കളക്ടര്‍, ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

User
0 0
Read Time:5 Minute, 46 Second

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ സ്ഥാനത്ത് നിന്നും മാറ്റി. സഞ്ജയ് കൗളിനാണ് പുതിയ ചുമതല. ഹരിത വി. കുമാര്‍ (തൃശ്ശൂര്‍), ജാഫര്‍ മാലിക് (എറണാകുളം), ദിവ്യ എസ്. അയ്യര്‍ (പത്തനംതിട്ട), നരസിംഹുഗാരി ടി.എല്‍. റെഡ്ഡി (കോഴിക്കോട്), പി.കെ. ജയശ്രീ (കോട്ടയം), ഷീബ ജോര്‍ജ് (ഇടുക്കി), ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് (കാസര്‍കോട്) എന്നിവരാണ് പുതിയ ജില്ലാ കളക്ടര്‍മാര്‍. 35 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം.

രാജന്‍ കോബ്രഗഢേ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി തുടരും. ടിക്കറാം മീണയ്ക്ക് പ്ലാനിങ്ങ് ആന്‍റ് എക്കണോമിക് അഫേഴ്‌സ് വകുപ്പില്‍ നിയമനം. ഡോ വേണു ഐ.എ.എസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റം. ഡോ വേണുവിന് ടൂറിസം വകുപ്പിന്‍റെ അധിക ചുമതലയും ലഭിച്ചു. ബിശ്വനാഥ് സിന്‍ഹ നികുതി വകുപ്പില്‍ നിന്നും മാറി ഇലക്‌ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലേക്കായി. ഷര്‍മിള മേരി ജോസഫിനെ നികുതി വകുപ്പിലേക്ക് മാറ്റി.

പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹ (ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), രാജേഷ്‌കുമാര്‍ സിന്‍ഹ (കയര്‍, വനം വന്യജീവി വകുപ്പ്) റാണിജോര്‍ജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ. ശര്‍മിള മേരി ജോസഫ് (നികുതി, സ്പോര്‍ട്‌സ്, യൂത്ത് അഫയേഴ്‌സ്, ആയുഷ്), ടിങ്കു ബിസ്വാള്‍ (തുറമുഖം, അനിമല്‍ ഹസ്ബന്‍ഡറി, ഡെയറി ഡെവലപ്‌മെന്റ്), ആനന്ദ് സിങ് (പബ്ലിക് വര്‍ക്സ്, കെ.എസ്.ടി.പി.), സുരഭ് ജെയിന്‍ (ലോക്കല്‍സെല്‍ഫ് അര്‍ബന്‍), ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ (കേരള ചരക്ക്-സേവന നികുതി), ബിജു പ്രഭാകര്‍ (ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി), സി.എ. ലത (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്) എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കി.

കായിക യുവജനകാര്യ ഡയറക്ടര്‍ ജെറൊമിക് ജോര്‍ജിന് ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധികചുമതല നല്‍കി. എം.ജി. രാജമാണിക്യം (പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍), എസ്. ഹരികിഷോര്‍ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് വകുപ്പ് ഡയറക്ടര്‍), എ. കൗശിഗന്‍ (അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടറുടെ അധിക ചുമതല), ആര്‍. ഗിരിജ (ഫിഷറീസ് ഡയറക്ടര്‍). ഡി. സജിത്ത് ബാബു (സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍, ആയുഷ് മിഷന്‍ ഡയറക്ടര്‍), എസ്. സുഹാസ് (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍), എസ്. സാംബശിവ റാവു (സര്‍വേ ലാന്‍ഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടര്‍, കെ.എസ്.ഐ.ടി.ഐ.എല്‍.). തൃശ്ശൂര്‍ കളക്ടര്‍ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റിനിയമിച്ചു.

അതിനിടെ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമോ എന്ന കാര്യം ഇന്നത്തെ സംസ്ഥാന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ തുടര്‍നടപടി എന്തുവേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവമാണ്.

ഐ.എ.എസ് ഉദ്യോഗസ്ഥനെ ദീര്‍ഘനാളത്തേക്ക് സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ല എന്നതും ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ എത്താത്തതും അനുകൂല തീരുമാനം എടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്താലുള്ള പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്‌ന സുരേഷിനെ സര്‍ക്കാര്‍ ഓഫിസില്‍ നിയമിച്ചതിനെ സംബന്ധിച്ച്‌ അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്കു നയിച്ചത്.

ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നമ്ബി നാരായണന്‍റെ അറസ്റ്റ്​ രേഖകളോ തെളി​വോ ഇല്ലാതെ, അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്ന് സംശയം: സിബിഐ സത്യവാങ്​മൂലം

തിരുവനന്തപുരം: ഐ.എസ്​.ആര്‍.ഒ ചാരക്കേസില്‍ നമ്ബി നാരായണന്‍റെ അറസ്റ്റ്​ രേഖകളോ തെളി​വോ ഇല്ലാതെയാണ്​ നടത്തിയതെന്ന്​ സി.ബി.ഐയുടെ സത്യവാങ്​മൂലം. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്​മൂലത്തില്‍ ഗൂഡാലോചനയുടെ മുഖ്യകണ്ണികള്‍ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തുന്നു​. പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക്​ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ സത്യവാങ്​മൂലത്തില്‍ വ്യക്​തമാക്കുന്നു. നമ്ബി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ അന്താരാഷ്​ട്ര തലത്തില്‍ ഗൂഡാലോചന നടന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന്​ സത്യവാങ്​മൂലത്തില്‍ പറയുന്നു. പ്രതികള്‍ പോലീസില്‍ ഉന്നത സ്ഥാനത്തിരുന്നവരാണ്​. അതുകൊണ്ടു ഇവര്‍ക്ക്​ ജാമ്യം നല്‍കരുത്​. അവര്‍ക്ക്​ ജാമ്യം നല്‍കിയാല്‍ […]

You May Like

Subscribe US Now