ഹരിപ്പാട് അമ്മയെപ്പോലെ; അവിടെ തന്നെ മല്‍സരിക്കും: രമേശ് ചെന്നിത്തല

User
0 0
Read Time:2 Minute, 46 Second

തി​രു​വ​ന​ന്ത​പു​രം: ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ​ട്ടി​ക വ​ന്നു ക​ഴി​ഞ്ഞാ​ല്‍ ഒ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​വ​രു​ടെ​യും അ​ഭി​ന​ന്ദ​നം നേ​ടും. സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ​യു​ണ്ടാ​യ പ്ര​തി​ഷേ​ധം ഇ​വി​ടു​ണ്ടാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഹരിപ്പാട് അമ്മയെ പോലെയാണെന്നും താന്‍ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. തര്‍ക്കങ്ങളുമില്ല. എല്‍ഡിഎഫില്‍ ഉണ്ടായ അത്രയും പ്രതിഷേധം കോണ്‍ഗ്രസില്‍ ഇല്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നേമത്തെ സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തീരുമാനമാകാത്ത 10 മണ്ഡലങ്ങളില്‍ ഇപ്പോള്‍ ഹരിപ്പാടും പുതുപ്പള്ളിയുമില്ല. 10 മണ്ഡലങ്ങളില്‍ ചര്‍ച്ച തുടരുമ്ബോള്‍ 81 മണ്ഡലങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നേക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനുമാവില്ല.

നേമത്തിന് പുറമേ കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്ബൂര്‍, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്ബി, തവനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇപ്പോഴും തര്‍ക്കമുളളത്. കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരാണ് ആദ്യം ഉയര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് പി.സി.വിഷ്ണുനാഥ് മത്സരിക്കുമെന്നും ബിന്ദുകൃഷ്ണ കുണ്ടറയില്‍ നിന്ന് മത്സരിക്കുമെന്നുമാണ് പറയുന്നത്. ഇതാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ; സിപിഐ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: സിപിഐ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. സിപിഐ നേരത്തെ 21 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മറ്റു നാലു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. എല്‍ഡിഎഫില്‍ 25 സീറ്റുകളാണ് സിപിഐയ്ക്കുള്ളത്. ചടയമംഗലത്ത് ജെ ചിഞ്ചുറാണിയെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. നേരത്തെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നത്് സംബന്ധിച്ച്‌ ചടയമംഗലത്ത് സിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. മണ്ഡലം നേതാവ് എ മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ചടയമംഗലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ […]

You May Like

Subscribe US Now