​’കര്‍ണാടകയുമായി തുറന്ന പോരാട്ടത്തിനില്ല’;​ ​ കെ.എസ്​.ആര്‍.ടി.സി എന്ന ഡൊമയിന്‍ വിട്ട്​ നല്‍കില്ല -നിലപാട്​ വ്യക്​തമാക്കി സംസ്ഥാനം

User
0 0
Read Time:4 Minute, 29 Second

തിരുവനന്തപുരം: ​കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ടുമായി തുറന്ന പോരാട്ടത്തിനില്ലെന്ന്​ കെ.എസ്​.ആര്‍.ടി.സി. നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം കെ.എസ്​.ആര്‍.ടി.സി എന്ന പേരും, ലോ​ഗോയും, ആനവണ്ടിയും അം​ഗീകരിച്ച്‌ ലഭിച്ചതിന്​ പിന്നാലെയാണ്​ കെ.എസ്​.ആര്‍.ടി.സി നിലപാട്​ വ്യക്​തമാക്കിയത്. കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെ.എസ്.ആര്‍.ടി.സി തയാറല്ലെങ്കിലും ഡൊമൈ​െന്‍റ കാര്യത്തില്‍ വിട്ടുവീഴച്ച ചെയ്യില്ലെന്നും സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു.

ഫെഡറല്‍ സംവിധാനത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കിരി​െന്‍റയും കെ.എസ്​.ആര്‍.ടി.സിയുടെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു സ്​പര്‍ദ്ധയ്​ക്കും​ ഇടവരാതെ സെക്രട്ടറിമാര്‍ തലത്തിലും, ആവശ്യമെങ്കില്‍ മന്ത്രിമാര്‍ തലത്തിലും ചര്‍ച്ച നടത്തും. ഈ വിവരം ഔദ്യോ​ഗികമായി കര്‍ണാടകയെ അറിയിക്കും.

അതിനേക്കാള്‍ ഉപരി കെ.എസ്​.ആര്‍.ടി.സിക്ക്​ ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാര്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനായി സെര്‍ച്ച്‌ ചെയ്യുമ്ബോള്‍ കെ.എസ്​.ആര്‍.ടി.സി എന്ന ഡൊ​മയി​െന്‍റ പേര് കര്‍ണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവന്‍ കര്‍ണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച്‌ ലാഭകരമായിട്ടുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ബം​ഗുളുരുവില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കര്‍ണാടകയ്ക്കാണ് ആ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത്.

കെ.എസ്​.ആര്‍.ടി.സിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്​മാര്‍ക്ക്​സി​െന്‍റ ഉത്തരവ്​ പ്രകാരം കെ.എസ്​.ആര്‍.ടി.സിക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കും. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്​ചക്കും കെ.എസ്​.ആര്‍.ടി.സി സന്നദ്ധമല്ല എന്നത്​ കേരളം കര്‍ണാടകയെ നയപരമായി അറിയിക്കും. ഇക്കാലത്ത് ഓണ്‍ലൈനില്‍ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെ.എസ്​.ആര്‍.ടി.സിക്ക്​ പിടിച്ചു നില്‍ക്കാനാകില്ലെന്ന്​ ബിജുപ്രഭാകര്‍ പറഞ്ഞു

എന്നാല്‍ ലോ​ഗോയും മറ്റു കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് സമവായത്തിലേക്ക് എത്താല്‍ ശ്രമിക്കും. കര്‍ണാടക കേരളത്തിലേക്കും, കേരളം കര്‍ണാടകയിലേക്കും യാത്രാക്കാര്യത്തില്‍ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാല്‍ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

ഈ പോരാട്ടത്തിന് തുടക്കം കുറിച്ച അന്തരിച്ച മുന്‍ സി.എം.ഡി ആന്‍റണി ചാക്കോയോട് കെഎസ്‌ആര്‍ടിസി കടപ്പെട്ടിരിക്കുന്നു. നിയമ​പേരാട്ടത്തിന്​ പിന്നില്‍ പ്രവര്‍ത്തിച്ച സോണല്‍ ഓഫീസര്‍ ശശിധരന്‍, ഡെപ്യൂട്ടി ലോ ഓഫീസര്‍ പി.എന്‍. ഹേന, നോഡല്‍ ഓഫീസര്‍ സി.ജി പ്രദീപ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോ​ഗസ്ഥര്‍ക്കും സി.എം.ഡിമാര്‍ക്കും അഭിഭാഷകനായ അഡ്വ. വിസി ജോര്‍ജ്ജിനും ബിജു പ്രഭാകര്‍ അനുമോദിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പഞ്ചാബ് സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ കൊള്ളലാഭത്തിന് വിറ്റെന്ന ആരോപണം; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആഭ്യന്തര കലഹം മുറുകുന്നു. കോവിഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊള്ള ലാഭത്തിന് വില്‍ക്കുന്നുവെന്നതാണ് പുതിയ വിവാദം. ഈ ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധു രംഗത്തെത്തി. ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്. തനിക്ക് വാക്‌സിനുകള്‍ക്കു മേല്‍ നിയന്ത്രണമില്ല. ചികിത്സ, പരിശോധന, സാമ്ബിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍, സര്‍ക്കാരിനെതിരായ നിലവിലെ […]

You May Like

Subscribe US Now