‌കസ്റ്റംസ് ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍.ഡി.എഫ്‌ മാര്‍ച്ച്‌

User
0 0
Read Time:1 Minute, 48 Second

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധവുമായി നാളെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക് എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും.

കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നത്.


ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌.

ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌.

എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌.

ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോള്‍ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണം; ശുപാര്‍ശ ആവര്‍ത്തിച്ച്‌ കൊളീജിയം

ന്യൂഡല്‍ഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോള്‍ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. 2019 മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. 2019 മെയ് മാസം ചേര്‍ന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ […]

You May Like

Subscribe US Now