ഇംഗ്ലണ്ടില്‍നിന്ന്​ കോഴിക്കോ​ട്ടെത്തിയ ഡോക്​ടറുടെ സ്രവം ഒമി​​ക്രോണ്‍ പരിശോധനക്കയച്ചു; സമ്ബര്‍ക്ക പട്ടിക​ തയാറാക്കി

User
0 0
Read Time:2 Minute, 51 Second

കോഴിക്കോട്​: ഇംഗ്ലണ്ടില്‍ നിന്നെത്തി കോവിഡ്​ സ്​ഥിരീകരിച്ച ഡോകട്​റുടെ സ്രവം ഒമി​​ക്രോണ്‍ പരിശോധനക്കയച്ചു. കഴിഞ്ഞ മാസം 21 ന്​ ആണ്​ ഇംഗ്ലണ്ടില്‍ നിന്ന് ഡോക്​ടര്‍​ കോഴിക്കോട്​ എത്തിയത്​.

കഴിഞ്ഞ മാസം 25 നാണ്​ ഡോക്​ടര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇംഗ്ലണ്ടില്‍ ഒമിക്രോണ്‍ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ ഡോകട്​റുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്ക്​ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്.

രോഗിയുടെ സമ്ബര്‍ക്ക പട്ടിക തയാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡി.എം.ഒ പറഞ്ഞു. രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവര്‍ സമ്ബര്‍ക്ക പട്ടികയിലുണ്ട്. കോഴിക്കോട്​ ജില്ലയില്‍ ഇയാളുമായി സമ്ബര്‍ക്കമുള്ളവര്‍ കുറവാണ്. ജനികശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

കോവിഡിന്‍റെ വക ഭേദമായ ഒമി​ക്രോണ്‍ ദക്ഷിണാഫ്രിക്കയിലെ ശാസ്​ത്രജ്ഞരാണ്​ ആദ്യമായി തിരിച്ചറിഞ്ഞത്​. തുടര്‍ന്ന്​ വിവിധ രാജ്യങ്ങളില്‍ ഈ വകഭേദത്തിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഒമിക്രോണ്‍ വകഭേദത്തിന്‍റെ പ്രഹരശേഷി സംബന്ധിച്ച വ്യക്​തമായ ധാരണയില്ലാത്തതിനാല്‍ ഇതിനെതിരായ പ്രതിരോധത്തിന്​ ലോകരാജ്യങ്ങള്‍ കാര്യമായ പരിഗണന കൊടുക്കുന്നുണ്ട്​.

കഴിഞ്ഞ ദിവസം വിദേശത്തു നിന്ന്​ കര്‍ണാടകയിലെത്തിയയാള്‍ക്ക്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ സ്​ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രകളെ കരുതലയോടെയാണ്​ ​ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്​.

അതേസമയം, ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച്‌​ അനാവശ്യ ഭീതിയാണ്​ നിലനില്‍ക്കുന്നതെന്നും സാമാന്യം നിസാരമായ രോഗലക്ഷണങ്ങള്‍ക്ക്​ മാത്രമാണ്​ ഇതുവരെ ഒമിക്രോണ്‍ കാരണമായിട്ടുള്ളതെന്നും ദക്ഷിണാഫ്രിക്കയില്‍ ഇതുസംബന്ധിച്ച ആദ്യ മുന്നറിയിപ്പ്​ നല്‍കിയ ഡോക്​ടര്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നികുതി അടക്കുന്നവര്‍ക്ക്​ നല്ല റോഡ്​ വേണം, മഴയാണ്​ പ്രശ്​നമെങ്കില്‍ ചിറാപൂഞ്ചിയില്‍ റോഡുണ്ടാകുമോ? മന്ത്രിയെ വേദിയിലിരുത്തി ജയസൂര്യയുടെ വിമര്‍ശനം

തിരുവനന്തപുരം: സംസ്​ഥാനത്തെ റോഡുകളുടെ മോശം അവസ്​ഥയെ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസിന്‍റെ സാന്നിധ്യത്തില്‍ വിമര്‍ശിച്ച്‌​ നടന്‍ ജയസൂര്യ. നികുതി അടക്കുന്നവര്‍ക്ക്​ നല്ല റോഡ്​ വേണമെന്നും മഴയുടെ പേരില്‍ അറ്റകുറ്റപ്പണി നടത്താതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോ‍‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. ‘ഗതികെട്ടാണ്​ 2013ല്‍ എറണാകുളത്ത്​ റോഡിലിറങ്ങി കുഴിയടച്ചത്​. അതിന്‍റെ പേരില്‍ ഒരുപാട്​ പ്രശ്​നങ്ങള്‍​ നേരിട്ടു. പക്ഷെ, അതൊന്നും വകവെക്കുന്നില്ല. ഇന്നും […]

You May Like

Subscribe US Now