കൊച്ചിയിലെ മോഡലുകള്‍ മരിച്ച ദിവസം ഹോട്ടലിലുണ്ടായിരുന്നത് 5 കോടിയുടെ ലഹരിമരുന്ന്; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം

User
0 0
Read Time:2 Minute, 14 Second

കൊച്ചി ; കൊച്ചിയില്‍ മുന്‍ മിസ് കേരള ജേതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം.

ഇവര്‍ അപകടത്തില്‍ പെട്ട് മരിച്ച ദിവസം ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടലില്‍ 5 കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായി കണ്ടെത്തി. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടി സംഘടിപ്പിക്കാനാണ് ലഹരിമരുന്ന് ശേഖരിച്ചത്. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ഇടപാടുകള്‍ നടത്തുന്നവരാണ് ഇത് കൈമാറിയത് എന്നാണ് വിവരം.

ലഹരി ഇടപാടുകാരുമായി അടുത്ത ബന്ധമുള്ള സൈജു തങ്കച്ചന്‍ തന്നെയാകും ഇത് ഹോട്ടലില്‍ എത്തിച്ചത് എന്ന് പോലീസ് സംശയിക്കുന്നു. മോഡലുകളുടെ മരണത്തിന് പിന്നാലെ കൊച്ചി നഗരത്തെ രാത്രി കാലങ്ങളില്‍ ഭരിക്കുന്ന നിശാ പാര്‍ട്ടികളും ലഹരി പാര്‍ട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.

അതേസമയം സൈജു തങ്കച്ചന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ ചൂതാട്ടം ഉള്‍പ്പെടെ നിരവധി അനധികൃത ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേസന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ജോലി പോയാലും പ്രശ്നമില്ല, വിവാ​ഹം നടക്കും, അവള്‍ക്കിനി ഞാനേയുള്ളു'; വിദ്യയെ ചേര്‍ത്തുപിടിച്ച്‌ നിധിന്‍

തൃശ്ശൂര്‍: സഹോദരിയുടെ വിവാ​ഹം അത്യാവശ്യം നാട്ടുനടപ്പുകള്‍ പാലിച്ച്‌ നടത്തണമെന്ന് വിപിന്റെ ആ​ഗ്രഹമായിരുന്നു. സഹോദരി തന്റെ പങ്കാളിയെ കണ്ടെത്തിയതോടെ വിപിന്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. കൊവിഡ് തീര്‍ത്ത പ്രതിസന്ധി വിവാഹം വൈകിപ്പിച്ചു. പ്രതിസന്ധികളിലും നാട്ടുനടപ്പ് അനുസരിച്ച്‌ വിവാഹം നടത്തണമെന്ന് വിപിന്റെ ആ​ഗ്രഹമായിരുന്നു. അവസാന നിമിഷം ഉറപ്പിച്ചിരുന്ന ബാങ്ക് ലോണ്‍ ലഭിക്കാതിരുന്നതോടെ വിപിന്‍ ആത്മഹത്യ ചെയ്തു. അച്ഛനില്ലാത്ത സ​ഹോദരി വിദ്യയെ കുറവുകളൊന്നും അറിയിക്കാതെയാണ് അമ്മയും വിപിനും വളര്‍ത്തിയത്. ഷാര്‍ജയില്‍ എ.സി. മെക്കാനിക്കായ നിധിനുമായി വിദ്യ […]

You May Like

Subscribe US Now