നികുതി അടക്കുന്നവര്‍ക്ക്​ നല്ല റോഡ്​ വേണം, മഴയാണ്​ പ്രശ്​നമെങ്കില്‍ ചിറാപൂഞ്ചിയില്‍ റോഡുണ്ടാകുമോ? മന്ത്രിയെ വേദിയിലിരുത്തി ജയസൂര്യയുടെ വിമര്‍ശനം

User
0 0
Read Time:2 Minute, 47 Second

തിരുവനന്തപുരം: സംസ്​ഥാനത്തെ റോഡുകളുടെ മോശം അവസ്​ഥയെ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസിന്‍റെ സാന്നിധ്യത്തില്‍ വിമര്‍ശിച്ച്‌​ നടന്‍ ജയസൂര്യ.

നികുതി അടക്കുന്നവര്‍ക്ക്​ നല്ല റോഡ്​ വേണമെന്നും മഴയുടെ പേരില്‍ അറ്റകുറ്റപ്പണി നടത്താതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോ‍‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.

‘ഗതികെട്ടാണ്​ 2013ല്‍ എറണാകുളത്ത്​ റോഡിലിറങ്ങി കുഴിയടച്ചത്​. അതിന്‍റെ പേരില്‍ ഒരുപാട്​ പ്രശ്​നങ്ങള്‍​ നേരിട്ടു. പക്ഷെ, അതൊന്നും വകവെക്കുന്നില്ല. ഇന്നും കേരളത്തിലെ പലഭാഗത്തും റോഡുകളുടെ അവസ്​ഥ വളരെ മോശമാണ്​.

കഴിഞ്ഞദിവസം ഷൂട്ടിങ്ങിന്‍റെ ഭാഗമായി വാഗമണില്‍ പോയിരുന്നു. ധാരാളം ടൂറിസ്റ്റുകള്‍ വരുന്ന ഭാഗമാണത്​. അവിടെ എത്താന്‍ ഓരോ വാഹനവും മണിക്കൂറുകളാണ്​ എടുക്കുന്നത്​. റോഡിന്‍റെ അവസ്​ഥ അത്രയും മോശമാണ്​. അപ്പോള്‍ തന്നെ മന്ത്രി മുഹമ്മദ്​ റിയാസിനെ വിളിച്ചു. ഉടന്‍ തന്നെ അദ്ദേഹം ബന്ധപ്പെട്ട ആളുകളെ വിളിച്ച്‌​ മറുപടി നല്‍കി. അതാണ്​ റിയാസിനോട്​ തനിക്ക്​ ബഹുമാനം തോന്നാനുള്ള കാരണം.

കേരളത്തില്‍ മഴയുടെ പേര്​ പറഞ്ഞാണ്​ റോഡ്​ നവീകരണം നീളുന്നത്​. മഴയാണ്​ പ്രശ്​നമെങ്കില്‍ ചിറാപൂഞ്ചിയില്‍ റോഡുണ്ടാകില്ലല്ലോ. മഴ പോലുള്ള പലവിധ കാരണങ്ങള്‍ പറയാനുണ്ടാകും. പക്ഷെ, അതൊന്നും ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. ടാക്​സ്​ അടച്ചാണ്​ ഓരോരുത്തരും വാഹനം റോഡിലിറക്കുന്നത്​​. അവര്‍ക്ക്​ നല്ല റോഡ്​ വേണം. മോശം റോഡുകളില്‍ വീണ്​ മരിച്ചാല്‍ ആരാണ്​ സമാധാനം പറയുക’ -ജയസൂര്യ ചോദിച്ചു.

റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഉദ്യോഗസ്​ഥര്‍ ഓരോ മാസവും റോഡുകള്‍ സന്ദര്‍ശിച്ച്‌​ നിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: മയക്കുമരുന്നിനടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശി നാദിറയാണ് അറസ്റ്റിലായത്.സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്. 2020 സെപ്തംബറിലാണ് നാദിറയുടെ മകന്‍ സിദ്ദിഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിനടിമയായ സിദ്ദിഖ് സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. യുവാവ് തൂങ്ങിമരിച്ചുവെന്നായിരുന്നു നാദിറ ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നത്. മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാനും ശ്രമിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. […]

You May Like

Subscribe US Now