പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ; ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

User
0 0
Read Time:1 Minute, 15 Second

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. പി സതീദേവിയെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബര്‍ ഒന്നിന് സതീദേവി ചുമതലയേല്‍ക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് സതീദേവി. 2004 മുതല്‍ 2009 വരെ വടകരയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയായി നിയമിക്കുന്ന കാര്യത്തില്‍ സിപിഎം നേരത്തേ തന്നെ ധാരണയിലെത്തിയിരുന്നു. ഓഗസ്റ്റില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കുന്നത് സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനമെടുത്തിരുന്നതായാണ് വിവരം.

എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് പി സതീദേവിയെ നിയമിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹൃദയവുമായി ആംബുലന്‍സ് എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക്; ഗതാഗത ക്രമീകരണമൊരുക്കി പൊലീസ്

എറണാകുളം: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയവും വഹിച്ച്‌ കൊണ്ടുള്ള വാഹനം എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) ആണ് രാജഗിരി ആശുപത്രിയില്‍ വച്ച്‌ മരിച്ചത്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പൊലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ട്. എത്രയും വേഗം ഹൃദയം കോഴിക്കോട് […]

You May Like

Subscribe US Now