പെണ്‍കുട്ടിയെ പീഡിപ്പിച്ചു: മോന്‍സനെതിരെ പോക്സോ കേസ്

User
0 0
Read Time:1 Minute, 41 Second

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് എതിരെ പോക്സോ കേസും. വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ ജോലിയ്ക്കു നിന്ന പെണ്‍കുട്ടിയെ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല അതിനാലാണ് പോക്സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

മോന്‍സനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നത് ഭയം കൊണ്ടാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലാണ് മോന്‍സനെ അറസ്റ്റ് ചെയ്തത്. പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പീഡന കേസ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമാണ്. ഈ കേസും ക്രൈംബ്രാഞ്ചിനു കൈമാറി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബില്‍ ഗേറ്റ്‌സ് 2008 ല്‍ ജീവനക്കാരിക്ക് അയച്ച ഇമെയിലിനെ ചൊല്ലി വിവാദം

വാഷിംഗ്ടണ്‍: ഒരു കാലത്ത് ലോകത്തെ അതിസമ്ബന്നരുടെ നിരയില്‍ ഒന്നാമനായി ലോകമാകെ അറിയപ്പെട്ട ബിസിനസുകാരനായിരുന്നു ബില്‍ ഗേറ്റ്‌സ്. സാങ്കേതിക വിദ്യയുടെ മാറ്റത്തിനൊപ്പം വളര്‍ന്നു പന്തലിച്ച മൈക്രോസോഫ്റ്റിന്റെ പിതാവ്. പില്‍ക്കാലത്ത് സാമൂഹ്യസേവനത്തിലേക്ക് കടന്ന അദ്ദേഹത്തിന്റെ വിവാഹമോചനവും ഈയടുത്തായിരുന്നു. ഇപ്പോഴിതാ ബില്‍ ഗേറ്റ്‌സിനെ കുറിച്ച്‌ പുതിയൊരു വിവാദം കൂടി തലപൊക്കിയിരിക്കുകയാണ്. സ്ത്രീ ജീവനക്കാരിക്ക് അയച്ച സന്ദേശങ്ങളെ തുടര്‍ന്ന് മേലില്‍ സ്ത്രീ ജീവനക്കാരികള്‍ക്ക് ഇമെയില്‍ അയക്കരുതെന്ന് ബില്‍ ഗേറ്റ്‌സിനെ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വിലക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന […]

You May Like

Subscribe US Now