മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

User
0 0
Read Time:2 Minute, 20 Second

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. രണ്ട് ദിവസമെടുത്താണ് ക്രൈം ബ്രാഞ്ച് സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. മോന്‍സണ്‍ താമസിച്ചിരുന്ന വീടുകളില്‍ നിന്ന് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം.

മോന്‍സണിന്റെ തിരുമ്മല്‍ കേന്ദ്രത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മോന്‍സണിന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മൊഴി പ്രകാരം മോന്‍സണിന്റെ ജീവനക്കാരും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.

2019 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് അന്ന് 17 വയസായിരുന്നു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. മോന്‍സണെ ഭയന്നിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.

നിലവില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ക്രൈം ബ്രാഞ്ചാണ് മോന്‍സണെതിരായ കേസുകള്‍ അന്വേഷിക്കുന്നത്. പോക്സോ കേസും ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പുരാവസ്തു തട്ടിപ്പ് കേസില്‍ ആലപ്പുഴ സ്വദേശിയായ മോന്‍സണ്‍ പിടിയിലാകുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"ചൈനയില്‍ വീണ്ടും കോവിഡ് ഭീതി"; വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

ബെയ്ജിംഗ്: ലോകത്തെ തന്നെ ഭീതിയിലാക്കി വീണ്ടും ചൈനയില്‍ പുതിയ കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടു. പക്ഷെ അധികൃതര്‍ ഇതിനെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. സംഭവം പുറത്തായതോടെ അധികൃതര്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. കൂടാതെ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമ്ബോഴും, കര്‍ശനമായ അതിര്‍ത്തി അടച്ചുപൂട്ടലുകളും ടാര്‍ഗെറ്റുചെയ്‌ത ലോക്ക്ഡൗണുകളും ഉപയോഗിച്ച്‌ ബെയ്ജിംഗ് നിരന്തരമായ സീറോ-കോവിഡ് സമീപനം നിലനിര്‍ത്തുകയായിരുന്നു ചെയ്‌തത്‌. പക്ഷെ, ഇതെല്ലാം ചെയ്തിട്ടും ഇപ്പോള്‍ പുതിയ കോവിഡ് വൈറസ് […]

You May Like

Subscribe US Now