വിദ്യാസമ്ബന്നരായ യുവതികളെ തീവ്രവാദത്തിലെത്തിക്കാന്‍ കോളജുകള്‍ കേന്ദ്രീകരിച്ച്‌ ശ്രമം നടക്കുന്നുവെന്ന് സി.പി.എം

User
0 0
Read Time:2 Minute, 3 Second

തിരുവനന്തപുരം: കോളജുകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാസമ്ബന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ടെന്ന് സി.പി.എം. സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയതീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്.

ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചും ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ബി.ജെ.പി ശക്തിനേടുന്നത് തടയണമെന്നും കുറിപ്പില്‍ പറയുന്നു.ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും തീവ്രവാദ ചിന്തയുള്ളവര്‍ വര്‍ധിക്കുന്നുണ്ട്. ഇതിനെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും സി.പി.എം ആവശ്യപ്പെടുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവന്തപുരത്ത് ചേരും. പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസ്താവന യോഗത്തില്‍ ചര്‍ച്ചയാവും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പ് അവലോകനം: സി.പി.എമ്മിനെ വിമര്‍ശിച്ച്‌ സി.പി.ഐ

സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സി.പി.എമ്മിന് വിമര്‍ശം. കോന്നിയില്‍ സി.പി.എം ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.ഐ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടൂര്‍ മണ്ഡലത്തിലെ ഏറത്ത് സി.പി.എമ്മിലെ പ്രശ്‌നങ്ങള്‍ വോട്ട് ചോര്‍ത്തി. സി.പി.എം ജില്ലാ നേതൃത്വത്തിനും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. ചിറ്റയം ഗോപകുമാറിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. എം.എല്‍.എ എന്ന നിലയില്‍ ചിറ്റയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലേത് പോലെ ആയിരുന്നില്ല. അടൂരില്‍ ബി.ജെ.പി വോട്ട് ചോര്‍ച്ചയുടെ ഗുണം കിട്ടിയത് ബി.ജെ.പിക്കാണെന്നും […]

You May Like

Subscribe US Now