സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; അകാഡെമിക് മാര്‍ഗരേഖ പുറത്തിറക്കി;

User
0 0
Read Time:4 Minute, 20 Second

തിരുവനന്തപുരം: ഒന്നരവര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം നവംബര്‍ ആദ്യവാരം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അകാഡെമിക് മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. എല്ലാവിധ മുന്നൊരുക്കങ്ങളോടെയുമാണ് സ്‌കൂളുകള്‍ തുറക്കുന്നതെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും ആരെയും ആദ്യനാളുകളില്‍ നിര്‍ബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങള്‍ ഏതൊക്കെ പഠിപ്പിക്കണം എന്നതില്‍ സര്‍കാര്‍ തീരുമാനമെടുക്കും. കൂടാതെ ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച്‌ ടൈം ടേബിള്‍ തയ്യാറാക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കണമെന്നതില്‍ ആശങ്ക വേണ്ടെന്നും രക്ഷിതാക്കള്‍ നിര്‍ബന്ധമായും എടുക്കണമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കള്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രമേ എടുത്തിട്ടുള്ളൂവെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കുകയാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം ഇവയുടെ ലഭ്യത പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാം. അവരുടെ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാം, ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാം. പ്രത്യേക രക്ഷാകര്‍തൃവിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ് സി ഇ ആര്‍ ടി മാര്‍ഗരേഖ അനുസരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുഴുവന്‍ കുട്ടികളേയും സ്‌കൂള്‍ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും, നേരനുഭവത്തേയും ഓണ്‍ലൈന്‍ /ഡിജിറ്റല്‍ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കാനും അധ്യാപകര്‍ സജ്ജരാകണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.

‍‍വലിയ ഇടവേളക്ക് ശേഷം സ്കൂള്‍ തുറക്കുമ്ബോള്‍ ആദ്യം നേരെ പാഠഭാഗങ്ങള്‍ പഠിപ്പിക്കില്ലെന്നാണ് ‍‌‍തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയില്‍ വിലയിരുത്തും. വിക്ടേഴ്സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസിലാക്കും. കളി ചിരികളിലൂടെ പതുക്കെ പഠനത്തിന്‍്റെ ലോകത്തേക്ക് എത്തിക്കും. ആദ്യ ആഴ്ചകളില്‍ വീഡിയോകള്‍ വഴിയും ഗെയിമുകള്‍ വഴിയുമോക്കെ പാഠഭാഗങ്ങള്‍ കാണിച്ച്‌ കൂട്ടായി ചര്‍ച ചെയ്ത് കുട്ടിയെ മനസ്സിലാക്കും. ആദ്യഘട്ടത്തില്‍ സ്കൂളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വിഡിയോ ക്ലാസും ഓണ്‍ലൈന്‍ പഠനവും ഉപയോഗപ്പെടുത്താം. ടൈം ടേബിള്‍ തയ്യാറാക്കുമ്ബോള്‍ ഓരോ സ്കൂളും സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാന്‍ ആകുമെന്ന് കണക്കാക്കണം. നവംബറിലെ പഠനപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തുറക്കുന്നതിനു മുമ്ബ് തയ്യാറാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദത്ത് വിവാദം: അനുപമയുടെ അച്ഛനെതിരെ സിപിഎം പാര്‍ട്ടി നടപടി, സന്തോഷമുണ്ടെന്ന് അനുപമ

തിരുവനന്തപുരം: ദത്ത് നല്‍കല്‍ വിവാദവുമായി ബന്ധപ്പെട്ട് അനുപമ എസ് ചന്ദ്രന്റെ പിതാവ് പിഎസ് ജയചന്ദ്രനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയിലാണ് തീരുമാനം. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമാണ് പിഎസ് ജയചന്ദ്രന്‍. അദ്ദേഹം പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്. ഇക്കാര്യം ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച്‌ അംഗീകാരം വാങ്ങും. ഏരിയ കമ്മിറ്റിയും വിഷയം അന്വേഷിക്കും

You May Like

Subscribe US Now