10 ദിവസം പ്രായമായ ശിശുവിനെ 10,000 രൂപക്ക്​ വിറ്റു ; കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും കുറ്റക്കാര്‍

User
0 0
Read Time:1 Minute, 37 Second

ഭുവനേശ്വര്‍: 10 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ 10,000 രൂപക്ക്​ വിറ്റു.ഒഡീഷയിലാണ് സംഭവം. ശിശു സംരക്ഷണ പ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും സഹായത്തോടെ ഒരു​ സ്​ത്രീയില്‍ നിന്നാണ് ​ കുഞ്ഞി​നെ രക്ഷപ്പെടുത്തിയത് .കുഞ്ഞ്​ നിലവില്‍ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്​ .

ലഹരിക്ക് ​ അടിമയാണ്​ കുഞ്ഞിന്‍റെ പിതാവ്​. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഭാര്യയെ നിരന്തരം ഇയാള്‍ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍, കുഞ്ഞിനെ മാതാവ്​ ഉപേക്ഷിക്കാതെ മറ്റൊരു സ്​ത്രീക്ക്​ നല്‍കുകയായിരുന്നു.

‘കുഞ്ഞിനെ അവര്‍ ഉപേക്ഷിക്കാന്‍ പോകുകയായിരുന്നു. എനിക്ക്​ ഒരു മകനില്ലാത്തതിനാല്‍ ഞാന്‍ കുഞ്ഞിനെ 10,000 രൂപക്ക്​ വാങ്ങി’ -കുഞ്ഞിനെ വാങ്ങിയ സ്​ത്രീ പൊലീസിനോട്​ വെളിപ്പെടുത്തി .

കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും ജു​വനൈല്‍ നിയമത്തിന്‍റെ പരിധിയില്‍ കുറ്റക്കാരാണെന്ന്​ ചൈല്‍ഡ്​ലൈന്‍ ഡയറക്​ടര്‍ ബേനുധാര്‍ സേനാപതി അറിയിച്ചു . സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന്​ പൊലീസ്​ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഏഴര കിലോ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴര കിലോ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ പിടിയിലായി. ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ഫാന്‍ ബാറ്ററിയില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശികളായ അജ്മല്‍, മുജീബ് റഹ്മാന്‍, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്

You May Like

Subscribe US Now