10 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഓംപ്രകാശ് ചൗതാല ജയില്‍ മോചിതനായി

User
0 0
Read Time:1 Minute, 35 Second

ന്യൂഡല്‍ഹി: അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയതിന്​ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട ഹരിയാന മുന്‍ മുഖ്യമന്ത്രിയും 86കാരനുമായ ഓംപ്രകാശ്​ ചൗതാല ജയില്‍ മോചിതനായി. പരോളിലായിരുന്ന ചൗതാല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു.

കോവിഡിന്‍റെ സാഹചര്യത്തില്‍ ജയില്‍ തിങ്ങിനിറയുന്നത്​ ഒഴിവാക്കാനായി 10 വര്‍ഷം ശിക്ഷിക്കപ്പെട്ട തടവുകാര്‍ ഒമ്ബതര വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അവരെ വിട്ടയക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചൗതാല ഒമ്ബതു വര്‍ഷവും ഒമ്ബതു മാസവും ശിക്ഷ അനുഭവിച്ചിരുന്നു.

അതേസമയം, കോവിഡ്​ പടരുന്നതിനാല്‍ 2020 മാര്‍ച്ച്‌​ 26ന് ഓംപ്രകാശ്​ ചൗതാലക്ക്​ അടിയന്തിര പരോള്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന്​ ജയിലില്‍ മടങ്ങാനിരിക്കെ ഹൈകോടതി പരോള്‍ നീട്ടി നല്‍കി.

2013ലാണ്​ 3206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസില്‍ ഓംപ്രകാശ് ചൗതാല, മകന്‍ അജയ്​ ചൗതാല, ഐ.എ.എസ്​ ഉദ്യേഗസ്​ഥന്‍ ഉള്‍പ്പെടെ 53 പേരെ​ സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോ​ഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. പരാതികള്‍ പരിശോധിക്കുമെന്ന് ആരോ​ഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല. മരിച്ചത് കൊവിഡായാണെന്ന് തെളിയിക്കാന്‍ ബന്ധുക്കള്‍ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നമ്ബര്‍ വണ്‍ […]

You May Like

Subscribe US Now