24 മണിക്കൂറില്‍ 3.85 ലക്ഷം പുതിയ രോ​ഗികള്‍, 3498 മരണം

User
0 0
Read Time:1 Minute, 41 Second

ന്യൂഡല്‍ഹി: രാജ്യത്ത്​ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 3,86,452 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​.

രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 1,87,62,976 ആയി ഉയര്‍ന്നു. 1,53,84,418 പേര്‍ രോഗമുക്​തി നേടി. 31,70,228 പേരാണ്​ നിലവില്‍ രോഗംബാധിച്ച്‌​ ചികിത്സയിലുള്ളത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്‌​ 3498 പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണം 2,08,330 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന്​ മുകളിലാണ്​. പല സ്ഥലങ്ങളിലും പ്രാദേശിക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും രോഗബാധ കുറയുന്നില്ലെന്നാണ്​ കണക്കുകളില്‍ നിന്ന്​ വ്യക്​തമാവുന്നന്നത്​.

​കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്​ മഹാരാഷ്​ട്രയിലാണഅ​. 66,159 പേര്‍ക്കാണ്​ മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിച്ചത്​. 38,607 രോഗികളോടെ കേരളമാണ്​ രണ്ടാം സ്ഥാനത്ത്​. മൂന്നാമതുള്ള യു.പിയില്‍ 35,104 രോഗികളുണ്ട്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് പ്രതിസന്ധി; സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് വാക്സിന്റെ വ്യത്യസ്ത വിലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം കോടതി പരിശോധിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, രാജ്യത്തെ ഓക്സിജന്‍ ലഭ്യത അടക്കം വിലയിരുത്തും. കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശമുണ്ട്. വിവിധ വാക്സിന്‍ ഉല്‍പാദകര്‍ വ്യത്യസ്ത വിലകള്‍ ഈടാക്കുന്നതിന്റെ യുക്തി തന്നെയായിരിക്കും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര […]

You May Like

Subscribe US Now