25 കാരനെ ഭര്‍ത്താവാക്കണമെന്ന് വിവാഹിതയായ 30 കാരി; അഭ്യര്‍ത്ഥന നിരസിച്ചതിന് ക്വട്ടേഷന്‍ നല്‍കി യുവതി

User
0 0
Read Time:3 Minute, 33 Second

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തില്‍ യുവാവിനെയും സുഹൃത്തിനെയും യുവതി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. സംഭവത്തില്‍ യുവതി അടക്കമുള്ളവര്‍ അറസ്റ്റിലായി.

ശാസ്‌താംകോട്ട സ്വദേശിയായ ഗൗതം കൃഷ്‌ണ (25) യെയാണ് തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് എന്ന ചിഞ്ചു റാണിയാണ് (30) ക്വട്ടേഷന്‍ നല്‍കിയത്.

ലിന്‍സിക്കൊപ്പം ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിന് സമീപം തുണ്ടില്‍ അമ്ബു (33), വര്‍ക്കല കണ്ണമ്ബ പുല്ലാനിക്കോട് മാനസസരയില്‍ അനന്ദു പ്രസാദ് (21) എന്നിവരും അറസ്റ്റിലായി.

ഗൗതം കൃഷ്‌ണയെയും സുഹൃത്ത് വര്‍ക്കല കണ്ണമ്ബ സ്വദേശി വിഷ്‌ണു പ്രസാദ് (22) എന്നിവരെയുമാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദ്ദനത്തിന് ഇരയായ വിഷ്‌ണു പ്രസാദിന്‍റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്.

ലിന്‍സി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്‌ണു എന്നിവര്‍ പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റുമാരാണ്. ഇവരുടെ ബന്ധം ശക്തമായതോടെ മൊബൈല്‍ ഫോണും മറ്റും ലിന്‍സി ഗൗതമിനായി നല്‍കിയിരുന്നു. ഇതിനിടെ വിവാഹ അഭ്യര്‍ഥന നിരസിച്ച്‌ അകലാന്‍ ശ്രമിച്ചതോടെ ഗൗതമിനോട് പകയായി.തുടര്‍ന്നാണ് വര്‍ക്കലയിലെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കുന്നത്.

വിഷ്‌ണു ചാത്തന്നൂരില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14 നു ഉച്ചയ്ക്ക് ലിന്‍സി വിഷ്‌ണുവിനെ വിളിച്ച്‌ അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണം എന്നും പറഞ്ഞു. ക്വട്ടേഷന്‍ സംഘം എത്തി വിഷ്‌ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു.

മര്‍ദിച്ച ശേഷം വിഷ്‌ണുവിനെകൊണ്ട് ഗൗതമിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയില്‍ ഒളിവില്‍ കഴിയുമ്ബോ‍ഴാണ് ലിന്‍സിയെ പിടികൂടുന്നത്. ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് അനന്ദുവാണെന്നും 40,000 രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 10,000 രൂപ ആദ്യം നല്‍കി. കൃത്യത്തിന് ശേഷം ബാക്കി തുകയും നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്ലസ് വണ്‍ പരീക്ഷ : കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി നിരീക്ഷിച്ചു .സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതെ സമയം കോവിഡ് വ്യാപനo […]

You May Like

Subscribe US Now