25 മിനുട്ടിനുള്ളില്‍ ഗാസയില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍; തരിപ്പണമായി ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല

User
0 0
Read Time:2 Minute, 48 Second

ഗാസ സിറ്റി: പലസ്തീനിലെ ഹമാസുകളുടെ അധിനിവേശ പ്രദേശങ്ങളില്‍ ബോംബ്രകമണം നടത്തി ഇസ്രയേല്‍. ചൊവ്വാഴ്ച രാത്രി 25 മിനുട്ടിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയത് 122 ബോംബാക്രമണങ്ങളാണെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട്
ചെയ്തു. ആക്രമണത്തില്‍ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല തരിപ്പണമായതായി റിപ്പോര്‍ട്ട്.

പ്രാദേശിക സമയം രാത്രി 10ന് ആരംഭിച്ച ആക്രമണം 30 മിനിറ്റിനുള്ളില്‍ ഇസ്രയേല്‍ അവസാനിപ്പിച്ചു. ഇതിനിടയില്‍ ഗാസയിലെ
ഹമാസിന്റെ ചില ഒളിത്താവളങ്ങളും ഇസ്രയേല്‍ തകര്‍ത്തു. ഭൂഗര്‍ഭ ടണല്‍ ശൃംഖല ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ
ബോംബാക്രമണത്തില്‍ ഹമാസിനു കാര്യമായൊന്നും ചെയ്യാനായില്ല. പ്രതിരോധിക്കാന്‍ കഴിയാത്ത വിധം ഹമാസിനെ തരിപ്പണമാക്കാന്‍
ഇസ്രയേല്‍ സേനയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഗസ മുനമ്ബില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണത്തില്‍ നാല് പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതായു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ അല്‍-അഖ്‌സ വോയ്സ് റേഡിയോ സ്റ്റേഷനിലെ മാധ്യമപ്രവര്‍ത്തകനായ യൂസുഫ് അബു ഹുസയ്‌നും ഉള്‍പ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരു പലസ്തീന്‍ ഫുട്ബോള്‍ താരം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിനിടെ, തെക്കന്‍ ഇസ്രായേലിലെ നഗരങ്ങളിലേക്ക് പലസ്തീനില്‍ നിന്നും ഹമാസ് കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം വിവിധ നഗരങ്ങളില്‍ നടത്തിയ പ്രകടനവുമായി ബന്ധപ്പെടുത്തി 21 പലസ്തീനികളെ ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ നിന്ന് യുഎന്‍ സുരക്ഷാ സമിതിയെ അമേരിക്ക തടഞ്ഞതും വാര്‍ത്തയായിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് കെയര്‍ സെന്ററിലെ വൃത്തിഹീനമായ ടോയ്‍ലെറ്റ് വൃത്തിയാക്കി ബിജെപി എംഎല്‍എ

ഭോപ്പാല്‍ : കോവിഡ് കെയര്‍ സെന്ററിലെ പരിശോധനയ്ക്കിടെ വൃത്തിഹീനമായി കണ്ട ടോയ്‍ലെറ്റ് വൃത്തിയാക്കി ബിജെപി എംഎല്‍എ. റേവയിലെ ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്രയാണ് മൗ​ഗഞ്ചിലെ കുഞ്ച്ബിഹാരി കോവിഡ് കെയര്‍ സെന്ററിലെ ടോയ്‍ലെറ്റ് വൃത്തിയാക്കിയിരിക്കുന്നത്. ടോയ്‍ലെറ്റിന്റെ അറപ്പുളവാക്കുന്ന അവസ്ഥ കണ്ട എംപി മറ്റാരുടെയും സഹായത്തിന് കാത്തു നില്‍ക്കാതെ കയ്യുറകള്‍ ധരിച്ച്‌ ജനാര്‍ദ്ദന്‍ മിശ്ര ടോയ്‍ലെറ്റ് വൃത്തിയാക്കാന്‍ ആരംഭിക്കുകയാണ് ചെയ്തത്. ടോയ്‍ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ അദ്ദേഹം ഉദ്യോ​ഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കോവിഡ് കെയര്‍ […]

Subscribe US Now