5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കും; 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി, സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കുമെന്നും മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 38 Second

തിരുവനന്തപുരം: അഞ്ച് വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വികസനത്തെ വിവാദത്തില്‍ മുക്കാനുള്ള ശ്രമത്തെ ജനം തോല്‍പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം ഒന്നരലക്ഷം വീടുകള്‍ നിര്‍മിച്ച്‌ നല്‍കും. അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും. സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കുമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും. 1500 സ്റ്റാര്‍ടപ്പുകള്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. കൊച്ചി പാലക്കാട് -മംഗലാപുരം -വ്യവസായ ഇടനാഴി വികസിപ്പിക്കും. ഫാര്‍മസ്യൂടിക്കല്‍ ഹബ്ബായി കേരളം മാറുമെന്നും പിണറായി പറഞ്ഞു.

ഒരു വിവേചനവും ഇല്ലാതെ സംസ്ഥാനത്ത് സമാധാനം പുലരണമെന്നതാണ് സര്‍കാരിന്റെ നയമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍ഡിഎ പ്രവേശത്തിന് സികെ ജാനു പത്ത് കോടിയും കേന്ദ്രമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

കണ്ണൂര്‍ | എന്‍ഡിഎയുമായി സഹകരിക്കാന്‍ സി കെ ജാനു 10 കോടി ആവശ്യപ്പെട്ടുവെന്ന് ആരോപണം. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പത്ത് കോടി രൂപക്ക് പുറമെ അഞ്ച് നിയമസഭാ സീറ്റും ഒരു കേന്ദ്രമന്ത്രി സ്ഥാനവും കെ സുരേന്ദ്രനോട് സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത ആരോപിച്ചു. എന്‍ഡിഎയുമായി സഹകരിക്കാന്‍ 10 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ബിജെപി അധ്യക്ഷന്‍ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച്‌ സി കെ […]

You May Like

Subscribe US Now