50 കോടി ഫൈസര്‍ വാക്​സിന്‍ വാങ്ങി ലോകത്തിന്​ നല്‍കാന്‍ ബൈഡന്‍റെ അമേരിക്ക

User
0 0
Read Time:2 Minute, 7 Second

വാഷിങ്​ടണ്‍: 50 കോടി കോവിഡ്​ വാക്​സിന്‍ വാങ്ങി മറ്റു രാജ്യങ്ങള്‍ക്ക്​ നല്‍കുമെന്ന്​​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍. ബ്രിട്ടനില്‍ അടുത്ത ദിവസം ആരംഭിക്കുന്ന ജി ഏഴ്​ ഉച്ചകോടിയില്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കും. വലിയ വാക്​സിന്‍ നിര്‍മാണ കമ്ബനികളിലേറെയും അമേരിക്കയലായിട്ടും ലോക വ്യാപകമായി അനുഭവിക്കുന്ന വാക്​സിന്‍ കമ്മി പരിഹരിക്കാന്‍ ബൈഡന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന വ്യാപക പരാതിയുടെ സാഹചര്യത്തിലാണ്​ നടപടി.

യു.എസില്‍ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേരും ഇതിനകം വാക്​സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്​. ബ്രിട്ടനും സമാനമായി പകുതി പേര്‍ക്കും വാക്​സിന്‍ നല്‍കിയിട്ടുണ്ട്​.

20 കോടി വാക്​സിന്‍ ഈ വര്‍ഷവും അവശേഷിച്ച 30 കോടി അടുത്ത വര്‍ഷവും കയറ്റി അയക്കാനാണ്​ പദ്ധതി. അവികസിത രാജ്യങ്ങളെ സഹായിക്കാനായി രൂപം നല്‍കിയ ‘കൊവാക്​സ്​’ പദ്ധതിയുടെ ഭാഗമായാകും വാക്​സിന്‍ വിതരണം. 92 പാവപ്പെട്ട രാജ്യങ്ങള്‍ക്കും ആഫ്രിക്കന്‍ യൂനിയനുമാണ്​ ഇവ കൈമാറുക. നേരത്തെ 30 കോടി വാക്​സിന്‍ സ്വരൂപിക്കുമെന്നത്​ കൂടി ചേര്‍ത്തുവായിച്ചാല്‍​ മൊത്തം സമാഹരിക്കുക 80 കോടി വാക്​സിനാകും. ഇന്ത്യക്ക്​ 60 ലക്ഷം വാക്​സിന്‍ നല്‍കുമെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആഗോള രാജ്യങ്ങള്‍ക്കിടയില്‍ ട്രംപ്​ നഷ്​ടപ്പെടുത്തിയ അമേരിക്കന്‍ സദ്​പേര്​ വാക്​സിന്‍ വിതരണംവഴി തിരിച്ചുപിടിക്കുകയാണ്​ ഇതിന്‍റെ ലക്ഷ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിന് പുതിയ ആന്‍റിബോഡി ചികിത്സ: രണ്ട് രോഗികള്‍ 12 മണിക്കൂറിനകം സുഖം പ്രാപിച്ചെന്ന് ആശുപത്രി

ന്യൂഡല്‍ഹി: കോവിഡിന് പുതിയ ആന്‍റിബോഡി ചികിത്സ ഫലപ്രദമാണെന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രി അധികൃതര്‍. രണ്ട് കൊവിഡ് രോഗികളില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മോണോക്ളോണല്‍ ആന്‍റിബോഡി ചികിത്സാ രീതി പരീക്ഷിച്ചു വിജയിച്ചതായി ആശുപത്രി പത്രകുറിപ്പ് ഇറക്കി. പുതിയ ചികിത്സ മൂലം 12 മണിക്കൂറിനകം രോഗികള്‍ ആശുപത്രി വിട്ടുവെന്ന് ഡോക്ടര്‍ അറിയിച്ചു. 36 വയസുള്ള ഒരു ആരോഗ്യപ്രവര്‍ത്തകനിലും 80 വയസ് കഴിഞ്ഞ പി.കെ റസ്ദാന്‍ എന്ന ഡയബറ്റിക് രോഗിയിലുമാണ് മോണോക്ളോണല്‍ ആന്‍റിബോഡി […]

Subscribe US Now