അവധി അവസാനിപ്പിച്ച് കോടിയേരി പാര്‍ട്ടി സെക്രട്ടറി പദത്തിലേക്ക് : വിജയരാഘവന്റെ ഭാര്യ ബിന്ദു മന്ത്രി സഭയിലേക്ക്

User
0 0
Read Time:1 Minute, 56 Second

തിരുവനന്തപുരം : അസുഖത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക്. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി പദത്തിലേക്ക് തിരിച്ചുവരുവാനുള്ള താല്പര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കോടിയേരി ഒഴിഞ്ഞതിനെ തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി പദവി ഏറ്റെടുത്ത വിജയരാഘവന്‍ മുന്‍പ് വഹിച്ചിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും. ഇരിങ്ങാലക്കുടയില്‍ നിന്ന് വിജയിച്ച വിജയരാഘവന്റെ ഭാര്യ ബിന്ദു മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന സുചന ശക്തമായി. കേരളവര്‍മ്മ കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ പദവി രാജിവെച്ച് മത്സരിച്ച ബിന്ദുവിന് വിദ്യാഭ്യാസ വകുപ്പ് ലഭിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. തൃശ്ശൂര്‍ ജില്ലക്ക് ഇത്തവണയും മന്ത്രിസഭയില്‍ നല്ല പരിഗണന കിട്ടുമെന്നാണ് സുചന. കെ രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, സിപിഐ യില്‍ നിന്ന് കെ.രാജന്‍ തുടങ്ങിയവരെല്ലാം മന്ത്രിയാകുവാന്‍ സാധ്യത കല്പിക്കപ്പെടുന്നവരാണ്. ഘടകകക്ഷികള്‍ ഏതെക്കെ ജില്ലയില്‍ നിന്നുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് നോക്കി അന്തിമ പട്ടിക തയ്യാറാക്കുവാനാണ് സിപിഐ(എം) തയ്യാറെടുക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും: സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും. 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിരക്കു കുറയ്ക്കല്‍ ലാബുകള്‍ക്ക് കനത്ത സാമ്ബത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി […]

Subscribe US Now