മാണി സി. കാപ്പന്‍ യു.ഡി.എഫ് ലേക്ക് തന്നെ : പാലായില്‍ യു.ഡി.എഫ് നേതാക്കളുമായി രഹസ്യ ധാരണയില്‍ എത്തി. തീരുമാനം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കും എന്ന് സൂചന

User
1 0
Read Time:1 Minute, 24 Second

കോട്ടയം : എല്‍.ഡി.എഫ് ല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഉടക്കി നില്‍ക്കുന്ന മാണി സി.കാപ്പന്‍ യു.ഡി.എഫ് ലേക്ക് തന്നെ എന്ന് ഉറപ്പായി. പാലാ സീറ്റ് സംബന്ധിച്ച ഉറപ്പ് യു.ഡി.എഫ് ല്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് കാപ്പന്‍ മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രസിഡന്റ് ശരത് പവാറുമായി ചര്‍ച്ച നടത്തി തിരിച്ചെത്തിയ മാണി സി. കാപ്പന്‍ ശരത് പവാര്‍ പറയുന്നത് അനുസരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാലാ സീറ്റ് കേരള കോണ്‍ഗ്രസ്സില്‍ തന്നെ വിട്ടുകൊടുക്കേണ്ടിവരും എന്ന സൂചന ശരത് പവാര്‍ കാപ്പനോട് സൂചിപ്പിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ ഇദ്ദേഹം തയ്യാറെടുക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ കാപ്പന്‍ തയ്യാറല്ലെങ്കിലും അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒന്നരവര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

ശ്രീനഗര്‍; ഒന്നരവര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കാശ്മീര്‍ ഭരണ കൂടത്തിന്റെ വക്താവ് രോഹിത് കര്‍സായി ആണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനു പിന്നാലെയായിരുന്നു ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷട്ട് ടൗണ്‍ ആണ് കാശ്‌മീരിലേത് എന്നായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റും 2ജി മൊബൈല്‍ ഡാറ്റയും ഘട്ടംഘട്ടമായി […]

You May Like

Subscribe US Now