രവീന്ദ്രന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെ കൂടി ചോദ്യം ചെയ്യാന്‍ ഇ.ഡി. തയ്യാറെടുക്കുന്നു. ശിവശങ്കരന്‍ ഇ.ഡിക്ക് കൊടുത്ത മൊഴികളില്‍ പലയിടത്തും ഈ പ്രമുഖന്റെ പേര്

author

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി. അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖനെ കൂടി ചോദ്യം ചെയ്യുവാന്‍ ഇ.ഡി. തയ്യാറെടുക്കുന്നു. ശിവശങ്കരനെ ചോദ്യം ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ നിയമനത്തില്‍ നിയമിതനായ വ്യക്തിയെ ചോദ്യം ചെയ്യുവാന്‍ ഇ.ഡി. തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കര്‍, രവീന്ദ്രന്‍, ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന പ്രമുഖര്‍ ഉള്‍പ്പെടെയുള്ള ലോബിയാണ് ഭരണം കയ്യാളിയിരുന്നത്. മുഖ്യമന്ത്രിയോട് അടുപ്പം ഉള്ളവര്‍ക്ക് പോലും അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ ഈ മൂവര്‍ സംഘത്തിന്റെ അനുമതി ആവശ്യമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ചില പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഈ പ്രമുഖന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടപ്പിലാക്കിയെന്ന മറുപടി ശിവശങ്കരന്‍ നല്‍കിയത്. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന വിവരമാണ് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി.എം. രവീന്ദ്രന്‍ സത്യസന്ധനും മാന്യനുമാണ്; മൂന്നല്ല മുപ്പത് പ്രാവശ്യം ഇഡി നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂവെന്ന് കടകംപള്ളി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ സത്യസന്ധനും മാന്യനുമാണെന്ന് ന്യായീകരിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്നും ബോധപൂര്‍വ്വം മാറി നില്‍ക്കുന്ന വ്യക്തി അല്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന ആളാണെന്നും മന്ത്രി അറിയിച്ചു. രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂ. കേസില്‍ രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സ്വപ്നയുടെ മൊഴിയെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നും […]

You May Like

Subscribe US Now