യു.കെയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരില്‍ 5 പേര്‍ക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 25 ആയി. എന്‍.ഐ.വി പൂനെയില്‍ നടന്ന വിദഗ്ധ പരിശോധനയില്‍ നാലും, ഐ.ജി.ഐ.ബി ഡല്‍ഹിയില്‍ ഒന്നും വീതം അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൊല്‍ക്കൊത്ത, മീററ്റ്, നോയിഡ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരാണ് രോഗബാധിതര്‍.
കഴിഞ്ഞ 2 ദിവസങ്ങളിലായി 20 പേര്‍ക്ക് അതിവേഗ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിവേഗ കോവിഡ് ബാധ തുടരുന്നതിനാല്‍ പുതുവത്സരത്തില്‍ കോവിഡ് നിദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് നിര്‍ദേശം നല്കി.
മഹാരാഷ്ട്ര, ബംഗലൂരു, ഡല്‍ഹി തുടങിയ ഇടങ്ങളില്‍ രാത്രി 11 മണി മുതല്‍ 6 മണിവരെ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ വൈകീട്ട് പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും. ബംഗലൂരുവില്‍ ഉച്ചക്ക് ശേഷം കൂട്ടായ്മകള്‍ വിലക്കിയിട്ടുണ്ട്. മുംബൈയില്‍ വീടുകളിലെ ചെറിയ കൂട്ടായ്മകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
വാക്സിന് വിതരണം ഉടന്‍ സാധ്യമാകുമെന്നും 2021ല്‍ തദ്ദേശീയ വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്കോട്ട് എയിംസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പറഞ്ഞു. ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 21,821 കേസുകളും 299 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.57 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്. 96.04 % ആണ് രോഗമുക്തി നിരക്ക്.