അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ 2 പേര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തു

User
0 0
Read Time:1 Minute, 17 Second

പാറ്റ്‌ന:ബിഹാറിലെ സഹസ്ര ജില്ലയില്‍ ശനിയാഴ്ച അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ രണ്ട് പേര്‍ക്ക് വെടിയേറ്റു. സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിംഗ്, സഹായി അലി ഹസന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. മധിപുര ജില്ലയിലേക്കുള്ള യാത്രയിലാണ് ഇവരെ മൂന്നംഗ സംഘം ആക്രമിച്ചത്.

വെടിവയ്പ്പില്‍ രാജ് കുമാര്‍ സിംഗിന് ഗുരുതര പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അക്രമികളെ കുറിച്ച്‌ വിവരം ലഭിച്ചുവെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ്പി ലിപി സിംഗ് പറഞ്ഞു.

ഇവര്‍ സഞ്ചരിച്ച വാഹനം സഹസ്ര കോളജിന് സമീപത്തെ ബൈജ്നാഥ്പുര്‍ ചൗകില്‍ എത്തിയപ്പോള്‍ വാഹനം തടഞ്ഞ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്കുതര്‍ക്കത്തിനിടെ ടാപ്പിന്‍റെ പിടിയൂരി ഭാര്യയെ തലക്കടിച്ച്‌​ കൊന്നു; ഭര്‍ത്താവ്​ അറസ്റ്റില്‍

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ വാക്കുതര്‍ക്കത്തിനിടെ വീട്ടിലെ ടാപ്പിന്‍റെ പിടി വലിച്ചൂരി ഭാര്യയെ തലക്കടിച്ച്‌​ കൊലപ്പെടുത്തിയ ഭര്‍ത്താവ്​ അറസ്റ്റില്‍. ഉത്തര്‍​പ്രദേശി​െല ഭാഗ്​പത്​ ജില്ലയിലെ വാസിദ്​​പുര്‍ ഗ്രാമത്തിലാണ്​ സംഭവം. നീലം ആണ്​ മരിച്ചത്​. അഞ്ചുവര്‍ഷം മുമ്ബായിരുന്നു നീലത്തിന്‍റെയും ധീരജിന്‍റെയും വിവാഹം. വിവാഹത്തിന്​ ശേഷം ഇരുവരും വഴക്ക്​ പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കി​നിടെ ധീരജ്​ ടാപ്പിന്‍റെ പിടി വലിച്ചൂരി നീലത്തിന്‍റെ തലക്കടിക്കുകയായിരുന്നു. സംഭവസ്​ഥലത്തുവെച്ചുതന്നെ നീലം മരിച്ചു. നീലത്തിന്‍റെ കരച്ചില്‍ കേട്ടതോടെ സമീപവാസികള്‍ ദമ്ബതികളുടെ വീട്ടിലെത്തി ധീരജിനെ പിടികൂടി […]

You May Like

Subscribe US Now