ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്‌ഗഢില്‍; ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും

User
0 0
Read Time:4 Minute, 33 Second

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഛത്തീസ്‌ഗഢില്‍ എത്തും. മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കും. ചത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്മാരേയും അമിത് ഷാ സന്ദര്‍ശിക്കും.

രാവിലെ പത്തരയോടെ ജഗ്ദല്‍പുരിലെത്തുന്ന അമിത് ഷാ സൈനികരോടുളള ആദരസൂചകമായി അവര്‍ക്ക് റീത്ത് സമര്‍പ്പിച്ച്‌ ആദരാഞ്ജലി അര്‍പ്പിക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ ബസഗുഡയിലെ സിആര്‍പിഎഫ് ക്യാമ്ബിലെത്തുന്ന അമിത് ഷാ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുമായും സിആര്‍പിഎഫ് ജവാന്മാരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിന് ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിക്കും. ചത്തീസ്ഗഢ് മുഖമുന്ത്രി ഭൂപേഷ് ബഘേലും അമിത് ഷായെ അനുഗമിക്കും. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ട്.

അസാമിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ഇന്നലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ അമിത്ഷാ ഉന്നതതല യോഗം വിളിച്ചിയിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് ബല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും തടസ്സം നില്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരായ പോരാട്ടം കേന്ദ്രം തുടരുമെന്ന് അമിത് ഷാ പറഞ്ഞു. നമ്മുടെ സുരക്ഷാസൈനികര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ രക്തച്ചൊരിച്ചില്‍ പൊറുക്കാനാവുന്നതല്ല, അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. തട്ടിക്കൊണ്ടു പോയ ജവാന്മാരെ വധിച്ചശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തോക്കും ആയുധങ്ങളും ഷൂസും ഊരിയെടുത്താണ് മാവോവാദികള്‍ പോയത്. മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ വെടിയുണ്ടയേറ്റു ചിതറിയ നിലയിലുള്ള മൃതദേഹങ്ങള്‍ സുരക്ഷാസേന ഞായറാഴ്ചയാണ് കണ്ടെത്തിയത്. കാണാതായ ഒരാളെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ലെന്ന് സി.ആര്‍.പി.എഫ്. വൃത്തങ്ങള്‍ അറിയിച്ചു.

ഒരു വനിതയടക്കം 12 മാവോവാദികളും കൊല്ലപ്പെട്ടു. സംഭവത്തില്‍ രഹസ്യാന്വേഷണ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായുരുന്നു. പ്രദേശത്ത് മാവോവാദിനീക്കം നടക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സേനയെ അറിയിച്ചിരുന്നു. എന്നാല്‍, അതെത്രത്തോളമെന്ന വിവരം ഉണ്ടായിരുന്നില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചിലിന് ഇറങ്ങിയ സുരക്ഷാസൈനികരെ കാത്ത് ആയുധധാരികളായ മാവോവാദികളുടെ വന്‍സംഘം നിലയുറപ്പിച്ചിരുന്നു. അതേസമയം, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍പ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'പാല്‍ സൊസൈറ്റിയിലേക്കല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്'; അരിതയെ പരിഹസിച്ച്‌ ആരിഫ് എംപി

ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പരിഹസിച്ച്‌ എ.എം.ആരിഫ് എംപി. പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരിഫ് എംപി. സ്ഥാനാര്‍ഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്‌ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു. ആരിഫ് എംപിയുടെ പ്രതികരണം രാഷ്ട്രീയ […]

You May Like

Subscribe US Now