ആലപ്പുഴയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയത് മൂന്ന് സംഘത്തില്‍പെട്ടവര്‍; സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ്

User
0 0
Read Time:1 Minute, 37 Second

ആലപ്പുഴ: മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയുടെ വീട് ആക്രമിച്ച്‌ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ മൂന്ന് സംഘങ്ങള്‍. മലബാര്‍,കോഴി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍ എന്നാണു സൂചന. സ്വര്‍ണക്കടത്തു സംഘം ഈ മൂന്ന് സംഘത്തിനും ഓരോ ചുമതലകള്‍ പ്രത്യേകം നല്‍കിയിരുന്നതയാണ് റിപ്പോര്‍ട്ട്. യുവതിയെ തട്ടിക്കൊണ്ടൂ പോയി രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും വാഹനത്തിന്റെ നമ്ബര്‍ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ പൊലീസിനോട് വ്യക്തമായ വിവരം നല്‍കാന്‍ ബിന്ദുവിന്റെ ഭര്‍ത്താവോ വീട്ടുകാരോ തയ്യാറായിരുന്നില്ല. അറസ്റ്റിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; 14 ജില്ലകളിലും പ്രചരണം നടത്തും

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് തുടര്‍ സമരത്തിലേക്ക് കടന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മയുടെ സമരം. തല മുണ്ഡനം ചെയ്ത് 14 ജില്ലകളിലും പ്രചരണം നടത്തുക എന്നതാണ് സമര സമിതിയുടെ തീരുമാനം. ഡിഎച്ച്‌ആര്‍എം നേതാവ് സലീന പ്രക്കാനവും, സാമൂഹിക പ്രവര്‍ത്തകയും കവയത്രിയുമായ ബിന്ദു കമലും തലമുണ്ഡനം ചെയ്തു. മുടി മുറിച്ച്‌ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുമെന്നാണ് സമര […]

You May Like

Subscribe US Now