കണ്ണൂര്‍: സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ഥികളുടെ ഫീസ് സ്വദേശി വിദ്യാര്‍ഥികളുടേതിന് സമാനമായി ഏകീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്സിെന്റ നിര്‍ദേശ പ്രകാരമാണ് ഫീസ് ഏകീകരണത്തിന് തീരുമാനമായത്. ഉത്തരക്കടലാസ് വഴിയില്‍ കളഞ്ഞുപോയ സംഭവത്തില്‍ മയ്യില്‍ ഐ.ടി.എം കോളജിലെ അസി. പ്രഫസര്‍ എം.സി. രാജേഷിനെ രണ്ട് വര്‍ഷത്തേക്ക് പരീക്ഷ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചു. തോട്ടട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ ബി.എസ്സി കോഴ്സ് തുടങ്ങാന്‍ തീരുമാനിച്ചു. 25 സീറ്റുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്.
ഇത്തവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ഹാജര്‍ നിലവാരം (അറ്റന്‍ഡന്‍സ് പ്രോഗ്രസ് സര്‍ട്ടിഫിക്കറ്റ്) കോവിഡ് പശ്ചാത്തലത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന പരീക്ഷ മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിച്ചു.
എയ്ഡഡ് കോളജുകളില്‍ നിലവില്‍ നടന്നുവരുന്ന അണ് എയ്ഡഡ് കോഴ്സുകള്‍ സമയബന്ധിതമായി പുനഃക്രമീകരിക്കാനും പുതിയ അണ്‍എയ്ഡഡ് കോഴ്സുകള്‍ അനുവദിക്കേണ്ടതില്ലെന്നുമുള്ള സെനറ്റ് പ്രമേയം അംഗീകരിച്ച് സര്‍ക്കാറിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
പാലയാട് ഡോ. ജാനകിയമ്മാള്‍ കാമ്ബസിലെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റിെന്റ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിെന്റ ഭാഗമായി കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. സര്‍വകലാശാലയിലെ എല്ലാ കാമ്ബസുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിനും മറ്റും നല്കുന്ന പ്രതിഫലത്തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് അധ്യക്ഷത വഹിച്ചു.