എന്‍ സി പി ഇടതുമുന്നണി വിടില്ല; പാലാ ഉള്‍പ്പെടെ നാല് സീറ്റിലും മത്സരിക്കും

User
0 0
Read Time:2 Minute, 3 Second

ന്യൂഡല്‍ഹി | എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന് എന്‍സിപി ദേശീയ നേതാവ് പ്രഭുല്‍ പട്ടേല്‍. ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രഭുല്‍ പട്ടേല്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.

എന്‍സിപി പാലാ ഉള്‍പ്പടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച്‌ എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് നിന്നുള്ള നേതാക്കന്മാരെ ശരദ് പവാര്‍ കാണുന്നതിന് മുന്‍പായിരുന്നു സീതാറാം യെച്ചൂരിയുടെ സന്ദര്‍ശനം. രാഷ്ട്രിയമായി എന്‍സിപിക്ക് നഷ്ടം ഉണ്ടാകില്ലെന്ന ഉറപ്പാണ് യെച്ചൂരി പവാറിന് നല്‍കിയത്.
സംസ്ഥാനത്ത് നിന്നുള്ള നേതാക്കന്മാരെ ശരദ് പവാര്‍ കാണുന്നതിന് മുന്‍പായിരുന്നു സീതാറാം യെച്ചൂരിയുടെ സന്ദര്‍ശനം. രാഷ്ട്രിയമായി എന്‍സിപിക്ക് നഷ്ടം ഉണ്ടാകില്ലെന്ന ഉറപ്പാണ് യെച്ചൂരി പവാറിന് നല്‍കിയതെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ മുന്നണി വിടുന്നത് ഗുണകരമല്ലെന്ന വിലയിരുത്തല്‍ എന്‍ സി പിക്കുമുണ്ട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഈ വിഭാഗക്കാരെ സംസ്ഥാന ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനാണ് തീരുമാനം. നിലവില്‍ ഹിന്ദു നാടാര്‍, എസ്‌ഐയുസി നാടാര്‍ വിഭാഗക്കാര്‍ക്കാണ് സംവരണമുള്ളത്. ഒബിസി വിഭാഗത്തിന് നിലവില്‍ മൂന്നുശതമാനം സംവരണമാണുള്ളത്. സംവരണമെന്നത് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഈ തീരുമാനത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവമേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ […]

Subscribe US Now