കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

User
0 0
Read Time:1 Minute, 36 Second

കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. തിങ്കളാഴാച പുലര്‍ചെ കൊയിലാണ്ടിയിലെ വീട്ടിലായിരുന്നു അന്ത്യം. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. സംഗീത നൃത്ത നാടകങ്ങളിലൂടെ നൃത്തത്തെ ജനകീയമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പെര്‍ഫോമിങ് ആര്‍ടിസ്റ്റായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

1979 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999 ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001 ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002 ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്‌നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍. സിനിമാതാരങ്ങളുള്‍പ്പെടെ നൂറുകണക്കിന് ശിഷ്യസമ്ബത്തിന് ഉടമയായ അദ്ദേഹം 2013 ല്‍ പി കെ രാധാ കൃഷ്ണന്‍ സംവിധാനം ചെയ്ത മുഖം മൂടികള്‍ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപി അനുഭാവി അല്ല, സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് വന്നത് താന്‍ പോലും അറിയതെ; മത്സരിക്കാനില്ലെന്ന് മണിക്കുട്ടന്‍

മാനന്തവാടി: താന്‍ ബിജെപി അനുകൂല വക്താവല്ലെന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്നും മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മണിക്കുട്ടന്‍. ബിജെപി അനുഭാവി പോലും അല്ലാത്ത തന്റെ പേര് താന്‍ പോലും അറിയാതെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നതെന്നും എന്നാല്‍ ബിജെപി തീരുമാനം സന്തോഷത്തോടെ സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണെന്നും പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട 10 സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ മണിക്കുട്ടനും ഉണ്ടായിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതായി അദ്ദേഹം പറയുകയും ഫേസ്ബുക്കില്‍ […]

You May Like

Subscribe US Now