കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; നിര്‍ണായക നീക്കങ്ങളുമായി കസ്റ്റംസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

User
0 0
Read Time:1 Minute, 38 Second

കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ ഉറച്ച്‌ കസ്റ്റംസ്സ്. അര്‍ജുന്റെ ഭാര്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അര്‍ജുന്റെ ഭാര്യ അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിലാണ്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടി കിട്ടാന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കും. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അര്‍ജുന്റെ ഭാര്യ അമലയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇത് കൂടാതെ അര്‍ജുന്‍ നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അമലയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അര്‍ജുന്റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും ഭാര്യയോട് ചോദിച്ചറിയും. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ അര്‍ജുനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഇടതുപക്ഷ എം.എല്‍.എ കൂടിയാണെന്ന് കാര്യം മറക്കരുതെന്ന് എ.ഐ.എസ്.എഫ്

തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു. മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് മുകേഷ് എന്നും അത് മറക്കരുതെന്നും ജെ. അരുണ്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു. മുകേഷിനെതിരെ പരാതിയുമായി എം.എസ്.എഫ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ എം.എല്‍.എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ബാലാവകാശ കമ്മീഷനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മുകേഷിനെതിരെ ശക്തമായ നടപടിവേണമെന്നും […]

You May Like

Subscribe US Now