കെഎസ്‌ആര്‍ടിസി സൂചനാ പണിമുടക്ക് ആരംഭിച്ചു : സര്‍വീസുകള്‍ മുടങ്ങി

User
0 0
Read Time:1 Minute, 27 Second

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് സമരം നടക്കുക. ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു, എഐടിയുസി സംഘടനകള്‍ പണിമുടക്കുന്നില്ല.

ശമ്ബളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്ബനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം. പണിമുടക്കിനെത്തുടര്‍ന്ന് ഇന്ന് ഭൂരിഭാഗം സര്‍വ്വീസുകളും മുടങ്ങി. പത്ത് ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ഒത്തുതീര്‍പ്പിനായി തിങ്കളാഴ്ച ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് സംഘടന നേതാക്കളുമായി എംഡി. ബിജു പ്രഭാകര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിയെങ്കിലും പരമാവധി ബസുകളുടെ സര്‍വ്വീസ് നടത്തുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: നടി അക്രമിയ്ക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാകണം എന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റന്‍ ദിലീപ് ശ്രമിച്ചു എന്നും ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യുഷന്‍ കോടതിയെ സമീപിച്ചത്. കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് […]

You May Like

Subscribe US Now