Read Time:1 Minute, 6 Second
കൊച്ചി: കേരള ബാങ്കിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പി.എസ്.സി ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തല്‍ നീക്കത്തിന് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകുന്നത്.അതേസമയം, എത്രകാലത്തേയ്ക്കാണ് സ്റ്റേ എന്നത് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല.