കൊവിഡ്: ഭവന സന്ദര്‍ശനങ്ങളും ഒത്തുചേര്‍ന്നുള്ള യാത്രപോകലും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

User
0 0
Read Time:7 Minute, 5 Second

ആലപ്പുഴ: കൊവിഡ് വ്യാപനം ആലപ്പുഴ ജില്ലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളിലും സാമൂഹിക ഇടപെടലുകളിലും ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യപ്പ് അറിയിച്ചു. അനാവശ്യയാത്രകളും ഭവന സന്ദര്‍ശനങ്ങളും, ഒത്തുചേര്‍ന്നുള്ള യാത്രപോകലും ഒഴിവാക്കണം. സന്ദര്‍ശകരെ ഒഴിവാക്കുക. ഒരു രോഗിയുടെ സാന്നിധ്യം ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും, ഒരു വാഹനത്തിലെ യാത്രക്കാരെ മുഴുവനും രോഗപ്പകര്‍ച്ചയിലേയ്ക്ക് നയിക്കും. കുടുംബത്തിലെ പ്രായമുള്ളവരെയും കുഞ്ഞുങ്ങളെയും വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിക്കുക. ജോലിക്ക് പുറത്തുപോയി തിരികെയെത്തുമ്ബോള്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചു വൃത്തിയായ ശേഷം വീട്ടിലെ അംഗങ്ങളോട് ഇടപെടുക. തിരക്കില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ വ്യക്തിഗത ജാഗ്രത കാട്ടുക. ഗര്‍ഭിണികളും മറ്റ് രോഗങ്ങള്‍ക്ക് ചികില്‍സയിലിരിക്കുന്നവരും വീട്ടില്‍ കഴിയുക. കഴിയ്ക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ശരിയായി ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യണം.

പരമാവധി തിരക്കുകുറഞ്ഞ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. കടകളില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന് മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കുക. ഇടയ്ക്കിടെ കടയില്‍ പോകേണ്ടിവരുന്നത് ഒഴിവാക്കുക. വേഗത്തില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രദ്ധിക്കുക. പുറത്തുനിന്നും കൊണ്ടുവരുന്ന സാധനങ്ങള്‍ അണുവിമുക്തമാക്കിയ ശേഷം വീടിനുള്ളിലേക്ക് കയറ്റുക. പച്ചക്കറി, പഴങ്ങള്‍ എന്നിവ നന്നായി കഴുകി വൃത്തിയാക്കിയ ശേഷമുപയോഗിക്കുക. ആരുമായി എന്തുവസ്തുക്കള്‍ കൈമാറേണ്ടി വന്നാലും നിര്‍ബന്ധമായും കൈകള്‍ അണുവിമുക്തമാക്കുക.കൊവിഡ് രോഗിയുമായി എന്തെങ്കിലും വിധത്തില്‍ സമ്ബര്‍ക്കത്തിലായെന്ന് അറിവ് ലഭിച്ചാല്‍ എത്രയും പെട്ടെന്ന് വീട്ടിലെ മറ്റുള്ള അംഗങ്ങളില്‍ നിന്നൊഴിഞ്ഞുമാറി മുറിയ്ക്കുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുക. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം പരിശോധനയ്ക്ക് വിധേയനാകാന്‍ മടിക്കരുത്. പരിശോധന നടത്തുന്നതിലൂടെ രോഗമില്ലെന്നുറപ്പിക്കാനും, അഥവാ രോഗബാധയുണ്ടെങ്കില്‍ സങ്കീര്‍ണ്ണമാകുന്നതിന് മുന്‍പ് ചികിത്സ തേടാനും കഴിയും. പനി, ചുമ, തൊണ്ടവേദന, വയറിളക്കം, മണവും രുചിയുമാറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം നിരീക്ഷണത്തിലാവുകയും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

മൂക്കും വായും മൂടുന്ന വിധം പാകത്തിനുള്ള മാസ്‌ക് ശരിയായി ധരിക്കുക. ഉപയോഗിച്ച മാസ്‌ക് കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യുക. കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക് നന്നായി കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക. 6 മണിക്കൂറിലധികം ഒരു മാസ്‌ക് ധരിക്കരുത്. നനഞ്ഞ മാസ്‌ക് ധരിക്കരുത്. ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കുന്നതിന് സാനിട്ടൈസര്‍ പുരട്ടുകയോ സോപ്പും വെള്ളവുമുപയോഗിച്ച്‌ കൈകള്‍ കഴുകുകയോ ചെയ്യുക. മറ്റുള്ളവരുമായി ഇടപെടുമ്ബോള്‍ 2 മീറ്റര്‍ അകലം പാലിക്കുക. പരാമാവധി കുറച്ചാളുകളോട് കഴിയുന്നതും കുറച്ചു സമയം മാത്രം ഇടപെടുക. മുഖാമുഖമുള്ള ഇടപെടല്‍, അടഞ്ഞ മുറിയില്‍ ചെലവിടുന്നത്, തിരക്കില്‍പെടുന്നത് എന്നിവ രോഗബാധയുണ്ടാക്കുന്നതിനാല്‍ ഈ സാഹചര്യങ്ങളില്‍ നിന്നും സ്വയം ഒഴിഞ്ഞു നില്ക്കുക.പോസിറ്റീവ് രോഗി വീട്ടില്‍ ചികില്‍സയില്‍ കഴിയുമ്ബോള്‍ (ഹോം ഐസോലേഷന്‍) ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവും കൃത്യമായി പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിച്ച്‌ അളന്ന് രേഖപ്പെടുത്തുകയും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യുക.

രോഗി ഉപയോഗിച്ച വസ്തുക്കളുമായി മറ്റുള്ളവര്‍ സമ്ബര്‍ക്കത്തിലാകരുത്. കൂടുതല്‍ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മാറുക.കുടുംബത്തില്‍ 45 വയസ്സ് കഴിഞ്ഞ എല്ലാവരും വാക്‌സിന്‍ സ്വകരിക്കുക.അത്യാവശ്യത്തിനല്ലാതെ ആശുപത്രികള്‍ സന്ദര്‍ശിക്കരുത്. ഇ സഞ്ജീവനി വഴി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുക. ഒരു കാരണവശാലും ആശുപത്രികള്‍, ലാബുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കുഞ്ഞുങ്ങളെ കൊണ്ടുപോകരുത്. കുഞ്ഞുങ്ങള്‍ക്ക് നല്കിവരുന്ന പ്രതിരോധ കുത്തിവയ്പുകള്‍ മുടക്കരുത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക. പോഷക മൂല്യമുള്ള ആഹാരം ശീലമാക്കുക. കിടപ്പുരോഗികളെ സന്ദര്‍ശിക്കരുത്. വീട്ടില്‍ കിടപ്പുരോഗികളുണ്ടെങ്കില്‍ ആരോഗ്യമുള്ള ഒരംഗം മാത്രം പരിചരിക്കുകയും മുറിയില്‍ പ്രവേശിക്കുകയും ചെയ്യുക. കിടപ്പുരോഗികള്‍ക്ക് കൃത്യസമയത്ത് ആഹാരം, മരുന്ന് എന്നിവ നല്കുകയും മുറിയില്‍ വായുസഞ്ചാരമുറപ്പാക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം; മാ​സ് ടെ​സ്റ്റി​ന് തയ്യാറെടുത്ത് സംസ്ഥാന സ​ര്‍​ക്കാ​ര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോ​വി​ഡി​ന്റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തി​നെ തുടര്‍ന്ന് മാസ് ടെസ്റ്റ് നടത്താന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. വ​രു​ന്ന ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട​ര​ല​ക്ഷം പേ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​യി​രി​ക്കും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക. തെ​ര​ഞ്ഞെ​ടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് 8,778 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും കു​ത്ത​നെ ഉ​യ​ര്‍​ന്നി​രു​ന്നു. 13.45 ശ​ത​മാ​ന​മാ​ണ് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ രോ​ഗി​ക​ള്‍ […]

You May Like

Subscribe US Now