ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

User
0 0
Read Time:1 Minute, 9 Second

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഈ വിഭാഗക്കാരെ സംസ്ഥാന ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനാണ് തീരുമാനം.

നിലവില്‍ ഹിന്ദു നാടാര്‍, എസ്‌ഐയുസി നാടാര്‍ വിഭാഗക്കാര്‍ക്കാണ് സംവരണമുള്ളത്. ഒബിസി വിഭാഗത്തിന് നിലവില്‍ മൂന്നുശതമാനം സംവരണമാണുള്ളത്.

സംവരണമെന്നത് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഈ തീരുമാനത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവമേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐശ്വര്യകേരള യാത്രക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; സര്‍ക്കാരിനെ വിമര്‍ശിച്ച്‌ താരിഖ് അന്‍വര്‍

കൊച്ചി: പ്രതിപക്ഷനേതാവിന്റെ ഐശ്വര്യ കേരളയാത്രയ്‌ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രംഗത്ത്. കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും അന്‍വര്‍ പറഞ്ഞു. ഐശ്വര്യ കേരളയാത്രക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത് ഭരണമാറ്റം വേണമെന്ന സൂചനയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനെ തിരഞ്ഞെടുക്കും. വിജയ സാധ്യതയായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്നും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന പതിവ് ഉണ്ടായിരിക്കില്ലെന്നും […]

You May Like

Subscribe US Now