ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്‍ എം എല്‍ എയ്ക്ക് എല്ലാ കേസുകളിലും ജാമ്യം

User
0 0
Read Time:1 Minute, 33 Second

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് എല്ലാ കേസുകളിലും ജാമ്യം കിട്ടി. മൂന്ന് മാസത്തിന് ശേഷമാണ് കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത്.

148 കേസുകളില്‍ ആണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ എം സി കമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്.

സംസ്ഥാനത്തെ വിവിധ കോടതികളില്‍ നിന്നായി 142 കേസുകളില്‍ എംഎല്‍എ ജാമ്യം നേടിയിരുന്നു.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധി നിലനില്‍ക്കുന്നതിനാല്‍ കാസര്‍ഗോഡ് ജില്ലയില്‍ വരുന്നതിന് നിയമപരമായ തടസം നേരിടും.

കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി പേരില്‍ നിന്നും കോടികളാണ് പിരിച്ചെടുത്തത്.

സ്ഥാപനം പൂട്ടി പോയതോടെ ഓഹരി ഉടമകള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് നവംബര്‍ 7ന് പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലഹരി ഉപയോഗം തടയാന്‍ കാംപസ് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈകോടതി

കൊച്ചി:  ലഹരി ഉപയോഗം തടയാന്‍ കാംപസ് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സര്‍കാരിനോട് ഹൈകോടതി നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ഡിപിഎസ് ആക്‌ട് നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കാംപസില്‍ പരിശോധന നടത്താന്‍ നിലവിലെ പൊലീസ് സംവിധാനത്തിന് ബുദ്ധിമുട്ടായതിനാലാണ് കാംപസ് പൊലീസ് യൂണിറ്റ് ആരംഭിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചത്. ലഹരിമരുന്നിന്റെ ഉപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി […]

Subscribe US Now